വർഷങ്ങൾ കൊണ്ട് മികച്ച അഭിനയം കാഴ്ച വെച്ച് വരുന്ന നടിയാണ് ബീന ആന്റണി


മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ബീന ആന്റണി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി പരമ്പരകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. ആദ്യമൊക്കെ ബിഗ് സ്ക്രീനിലും കഥാപാത്രങ്ങൾ ചെയ്തു എങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ശക്തമായ കഥപാത്രങ്ങൾ ബീനയെ കാത്തിരുന്നത് മിനിസ്‌ക്രീനിൽ ആയിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും എല്ലാം ബീന ഭംഗിയായി അവതരിപ്പിച്ചു.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സീരിയൽ രംഗത്ത് വളരെ മികച്ച വേഷങ്ങൾ എൻ്റെ ഓർമ്മ വച്ച കാലം മുതലെ ചെയ്തു വരുന്ന നടി. ഇവരുടെ അഭിനയ രംഗത്തെ വളർച്ച കാലങ്ങളായി വീക്ഷീച്ചു വരുന്ന ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

എന്തുകൊണ്ട് ഈ നടിയെ മലയാള സിനിമാ രംഗത്ത് കാണുന്നില്ല ? സോനാ നായർ ഒക്കെ പല സിനിമകളിലും തിളങ്ങിയെങ്കിലും ഇവർ മാത്രം സിനിമാ രംഗത്ത് നിന്നും മാറി നിക്കുന്നു . മാറ്റി നിർത്തിയതാണോ ? മാറി നിന്നതാണോ? ബീനാ ആൻ്റണി മലയാള സിനിമാരംഗത്ത് നല്ല അമ്മ വേഷങ്ങൾ ഒക്കെ ചെയ്യുന്ന ഒരു നടിയായി കടന്ന് വരണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകനാണ് ഞാൻ നിങ്ങളോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

പണ്ട് കാണാൻ നാച്ചുറൽ ആയിരുന്നു, ഇപ്പൊ സീരിയൽ ആയത്കൊണ്ടോ എന്തോ മേക്കപ്പ് ഓവർ ആയാണ് തോന്നുന്നത്. ഇപ്പഴത്തെ സിനിമയിൽ ഇത്രയും മേക്കപ്പ് ഒന്നും ചെയ്യാൻ സമ്മതിക്കില്ല, വിളിച്ചിരുന്നു. പട്ടുസാരിയും മേക്കപ്പും ഇല്ലാതെ അടുക്കളപ്പണി അഭിനയിക്കില്ലെന്ന് തീർത്ത് പറഞ്ഞപ്പോൾ ഒഴിവാക്കി, ബോഡി സ്ലിം ആയിരുന്നു എങ്കിൽ കാരക്ടർ റോൾ കിട്ടിയേനെ.

90 കളിലെ ദൂർദർശൻ സീരിയൽ “തപസ്യ ‘ ഓർമ വരുന്നു. പ്രായം കൂടിയ പ്രതാപ ചന്ദ്രൻ അവതരിപ്പിച്ച കഥാപാത്രത്തെ കല്യാണം കഴിക്കുന്ന യുവതി യുടെ വേഷം, മലയാളസിനിമയിൽ അമ്മ വേഷം ചെയ്യുന്നവരൊക്കെ സ്ലിം ആണല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.