ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞുമായി അർജുന്റെ നൃത്തം, വിമർശനവുമായി ആളുകളും

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല.  തന്റെ ഗര്ഭകാലം വളരെ ആഘോഷമാക്കാനും സൗഭാഗ്യ മറന്നില്ല. താരത്തിന്റെ സീമന്ത ചടങ്ങു വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരും ഇട്ടത്. സിസ്സേറിയനിൽ കൂടിയാണ് സൗഭാഗ്യ തന്റെ പൊന്നോമനയ്ക് ജന്മം നൽകിയത്.

എന്നാൽ ഇപ്പോൾ കടുത്ത വിമർശനം ആണ് അർജുന് ആളുകളിൽ നിന്ന് ലഭിക്കുന്നത്. കാരണം കഴിഞ്ഞ ദിവസം അർജുൻ പങ്കുവെച്ച ഒരു വീഡിയോ തന്നെ ആയിരുന്നു. സുദർശന എന്നായിരുന്നു തങ്ങളുടെ കണ്മണിക്ക് അർജുനും സൗഭാഗ്യയും പേരിട്ടത്. എന്നാൽ ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിനേയും കൊണ്ട് അർജുൻ നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിനു പിന്നാലെ ആണ് അർജുനെതിരെ ആരാധകരുടെ വിമർശനം ഉയർന്നത്. ജനിച്ച് ദിവസങ്ങൾ മാത്രമായ കഴുത്ത് പോലും ഉറയ്ക്കാത്ത കുഞ്ഞിനേയും കൊണ്ടാണോ ഡാൻസ് ചെയ്യുന്നത് എന്നും സാമാന്യം ഒരു ബോധം ഇല്ലേ എന്നുമെക്കെയുള്ള കമെന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. എന്നാൽ തന്നെ വിമർശിച്ചവർക്ക് നല്ല മറുപടി തന്നെ ആണ് അർജുനും കൊടുത്തത്. ഇത് തന്റെ കുഞ്ഞു ആണെന്നും തനിക് ഇഷ്ട്ടമുള്ള തരത്തിൽ ഡാൻസ് കളിക്കുമെന്നുമാണ് അർജുൻ പ്രതികരിച്ചത്.

തനിക്ക് ഒരു പെൺകുട്ടി പിറന്ന വിവരം അർജുൻ തന്നെ ആണ് ആദ്യം ആരാധകരെ അറിയിച്ചത്. പിന്നാലെ താൻ മുത്തശ്ശി ആയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് താര കല്യാണും എത്തുകയായിരുന്നു. പെൺകുട്ടി വേണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് അർജുനും സൗഭാഗ്യയും നേരുത്തെ തന്നെ പറഞ്ഞിരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചിട്ടും സന്തോഷകരമായി സൗഭാഗ്യ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനു ശേഷം തന്റെ പ്രസവത്തിൽ താൻ നേരിട്ട കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് സൗഭാഗ്യവും എത്തിയിരുന്നു. നോർമൽ ഡെലിവറി നടക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം സീ സെക്ഷൻ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കാരണത്തെ ചില പ്രശ്നങ്ങൾ അവസാന നിമിഷം ഉണ്ടായിരുന്നു എന്നും എന്നാൽ പേടിയോടെയാണ് താൻ സിസ്സേറിയൻ ചെയ്യാൻ വേണ്ടി പോയതെന്നും എന്നാൽ ഡോക്ടർമാരുടെയും സിസ്റ്റര്മാരുടെയും പരിചരണത്തിൽ കൂടി സിസ്സേറിയൻ വളരെ സുഖമമായി തനിക് തോന്നിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.