വിവാഹശേഷം ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അർച്ചന സുശീലൻ. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ ഗ്ലോറി എന്നെ വേഷം ചെയ്തുകൊണ്ടാണ് അർച്ചന പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഗ്ലോറി എന്ന കഥാപാത്രത്തിന്റെ പേരിൽ ആണ് താരം അറിയപ്പെടുന്നത്. ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. ബിഗ് ബോസ് ഷോയിലും മത്സരാര്ഥിയായി അർച്ചന എത്തിയതോടെ താരത്തിന് വീണ്ടും ആരാധകർ കൂടുകയായിരുന്നു. പരുപാടിയിൽ നിന്നും പുറത്ത് വന്ന അർച്ചനയ്ക്ക് എതിരെ പലതരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതിനെ എല്ലാം വളരെ ശക്തമായി തന്നെ നേരിടാൻ താരത്തിന് കഴിഞ്ഞു. ശേഷം ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പാടാത്ത പൈങ്കിളിയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് വരുന്നതിനിടയിൽ ആണ് താരം പരമ്പരയിൽ നിന്നും പിന്മാറുന്നതും അമേരിക്കയിലേക്ക് പോയതും.

അമേരിക്കയിൽ എത്തി കുറച്ച് നാളുകൾക്ക് ശേഷമാണ് അർച്ചന തന്റെ കാമുകനെ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. പ്രവീൺ നായർ എന്ന യുവാവുമായി താൻ പ്രണയത്തിൽ ആണെന്ന് താരം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ആണ് അർച്ചന സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. പ്രവീണുമായി ലിവിങ് ടുഗതെറിൽ കഴിഞ്ഞു വരുന്നതിനിടയിൽ ആണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് വളരെ ആഘോഷപൂർവം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വരുകയാണ്.

അതിനു പിന്നാലെ ആണ് പ്രവീണിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അർച്ചന രംഗത്ത് വന്നത്. വിവാഹശേഷം ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് അർച്ചന പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇരുവർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. പ്രവീണും ആയി താൻ പ്രണയത്തിൽ ആണെന്ന് അർച്ചന വെളിപ്പെടുത്തിയപ്പോൾ ആണ് അർച്ചന മുൻഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ കാര്യം ആരാധകർ അറിയുന്നത്. ഇതോടെ ആദ്യ ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി നിരവധി പേര് എത്തിയെങ്കിലും അതിനൊന്നും മറുപടി നൽകാൻ അർച്ചന തയാറായില്ല.