വിവാഹത്തിന് പിന്നാലെ പുതിയ തീരുമാനവുമായി അർച്ചന സുശീലൻ

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അർച്ചന സുശീലൻ. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ ഗ്ലോറി എന്നെ വേഷം ചെയ്തുകൊണ്ടാണ് അർച്ചന പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഗ്ലോറി എന്ന കഥാപാത്രത്തിന്റെ പേരിൽ ആണ് താരം അറിയപ്പെടുന്നത്. ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. ബിഗ് ബോസ് ഷോയിലും മത്സരാര്ഥിയായി അർച്ചന എത്തിയതോടെ താരത്തിന് വീണ്ടും ആരാധകർ കൂടുകയായിരുന്നു. പരുപാടിയിൽ നിന്നും പുറത്ത് വന്ന അർച്ചനയ്ക്ക് എതിരെ പലതരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതിനെ എല്ലാം വളരെ ശക്തമായി തന്നെ നേരിടാൻ താരത്തിന് കഴിഞ്ഞു. ശേഷം ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പാടാത്ത പൈങ്കിളിയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് വരുന്നതിനിടയിൽ ആണ് താരം പരമ്പരയിൽ നിന്നും പിന്മാറുന്നതും അമേരിക്കയിലേക്ക് പോയതും.

അമേരിക്കയിൽ എത്തി കുറച്ച് നാളുകൾക്ക് ശേഷമാണ് അർച്ചന തന്റെ കാമുകനെ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. പ്രവീൺ നായർ എന്ന യുവാവുമായി താൻ പ്രണയത്തിൽ ആണെന്ന് താരം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ആണ് അർച്ചന സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. പ്രവീണുമായി ലിവിങ് ടുഗതെറിൽ കഴിഞ്ഞു വരുന്നതിനിടയിൽ ആണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് വളരെ ആഘോഷപൂർവം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വരുകയാണ്.

ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ പുതിയ തീരുമാനത്തെ കുറിച്ച് പറയുകയാണ് അർച്ചന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അർച്ചന ഈ കാര്യം വ്യക്തമാക്കിയത്. അഭിനയത്തിനോട് താൻ വിട പറഞ്ഞിരിക്കുകയാണ് എന്നാണ് അർച്ചന പറയുന്നത്. പ്രവീൺ യൂ എസ്സിൽ ആയത് കൊണ്ട് തന്നെ ഇനി അഭിനയം തുടരാൻ കഴിയില്ല എന്ന് മനസ്സിലായത് ആണ്. അഭിനയത്തിനാണോ കുടുംബത്തിനാണോ ഞാൻ പ്രാധാന്യം കൊടുക്കുന്നത് എന്ന് ചോദിച്ചാൽ തീർച്ചയായും കുടുംബത്തിനാണ്. അത് കൊണ്ട് തന്നെ അഭിനയം വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ ഒരിക്കലും അഭിനയം എന്റെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല എന്നും താരം പറഞ്ഞു.