ചൊറിയാൻ വന്ന ഞരമ്പന് അർച്ചന കവി കൊടുത്ത പണി കണ്ടോ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അർച്ചന അവതരിപ്പിച്ച കുട്ടിമാളു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ആയിരുന്നു. ചിത്രത്തിനേക്കാൾ വളരെ ഹിറ്റ് ആയത് ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു. ഒരുപക്ഷെ അർച്ചനയ്ക്ക് ആരാധകർ കൂടാൻ കാരണം ആയതും ആ ഗാനങ്ങൾ തന്നെ ആയിരിക്കണം. അതിനു ശേഷം വീണ്ടും ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് നീല താമരയിൽ കിട്ടിയത് പോലെ ഒരു സ്വീകാര്യത കിട്ടിയില്ല എന്ന് വേണം പറയാൻ.

ഇപ്പോൾ കുറച്ച് കാലമായി അർച്ചന സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അർച്ചന ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അർച്ചനയുടെ പോസ്റ്റുകൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കൂടി തനിക്ക് മോശം സന്ദേശം അയച്ച ആളുടെ മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. സജിത് കുമാർ എന്ന വ്യക്തി ആണ് അർച്ചനക്ക് മെസ്സേജയച്ചത്. വസ്ത്രം മാറ്റി ശരീരം കാണിക്കാനാണ് അർച്ചനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ സ്ക്രീൻ ഷോട്ട് ആണ് അർച്ചന തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്. അർച്ചനയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ താരത്തിനെ പ്രതികൂലിച്ചുകൊണ്ടും ആളുകൾ എത്തുന്നുണ്ട്. വസ്ത്രധാരണം മോശം ആയത് കൊണ്ട് ആണ് ഇത്തരത്തിൽ ഉള്ള മെസ്സേജുകൾ വരുന്നത് എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടി ഉള്ള നടിമാരുടെ സ്ഥിരം ജോലിയാണ് ഇതെക്കെ എന്നും തുടങ്ങിയ കമെന്റുകൾ ചിലർ പറയുന്നുണ്ട്. എന്നാൽ അതിനൊന്നും മറുപടി പറയാൻ അർച്ചന തയാറായിരുന്നില്ല. തനിക്കെതിരെ  ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ ധൈര്യപൂർവം തന്നെ താൻ നേരിടും എന്നും അർച്ചനയുടെ പ്രവർത്തിയിൽ നിന്ന് മനസ്സിലാക്കാം. എന്തായാലും താരം പങ്കുവെച്ച ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സഹതാരങ്ങൾ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്.