സാരിയിൽ മനോഹരമായ ചിത്രങ്ങളുമായി അർച്ചനാ കവി, ആരാധകർ പറഞ്ഞത് കേട്ടോ

അർച്ചന കവിയെ പരിചയമില്ലാത്ത മലയാള സിനിമ പ്രേമികൾ ഇന്ന് കുറവാണ്. നീലത്താമര എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അർച്ചന അവതരിപ്പിച്ച കുട്ടിമാളു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ആയിരുന്നു. ചിത്രത്തിനേക്കാൾ വളരെ ഹിറ്റ് ആയത് ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു. ഒരുപക്ഷെ അർച്ചനയ്ക്ക് ആരാധകർ കൂടാൻ കാരണം ആയതും ആ ഗാനങ്ങൾ തന്നെ ആയിരിക്കണം. അതിനു ശേഷം വീണ്ടും ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് നീല താമരയിൽ കിട്ടിയത് പോലെ ഒരു സ്വീകാര്യത കിട്ടിയില്ല എന്ന് വേണം പറയാൻ. എന്നാൽ സുഹൃത്ത് അബീഷിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ആണ് താരം വിവാഹമോചിതയായ എന്ന വാർത്ത പുറത്ത് വരുന്നത്. വാർത്തകൾ വന്നതോടെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കാൻ തുടങ്ങി.

താൻ വിഷാദ രോഗം നേരിട്ടിരുന്നു എന്ന് അർച്ചന പറഞ്ഞതോടെ അർച്ചനയുടെ രോഗം കാണാം ആണ് വിവാഹമോചനം നടന്നത് എന്ന് തുടങ്ങിയ വാർത്തകളും പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ച് കൊണ്ട് അർച്ചനയും എത്തുകയായിരുന്നു. ജീവിതത്തെ രണ്ടു രീതിയിൽ കാണുന്ന രണ്ടു ആളുകൾ ആയിരുന്നു ഞങ്ങൾ. ഒരു തരത്തിലും ഒരേ കാഴ്ചപ്പാടുകളിൽ പോകാനോ അഡ്ജസ്റ്റ് ചെയ്യാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു ദിശകളിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളുകൾ ആണ് ഞങ്ങൾ എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞങ്ങൾ വിവാഹമോചിതർ ആകാൻ തീരുമാനിച്ചത്. എന്നാൽ വിവാഹ മോചനം നേടി എന്ന് കരുതി ശത്രുത കൊണ്ട് നടക്കുന്നവർ അല്ല ഞങ്ങൾ. ഇപ്പോഴും അവന്റെ വീട്ടുകാരുമായി ഞാൻ കോൺടാക്റ്റ് ഉണ്ട് എന്നും അർച്ചന പറഞ്ഞു.

ഇപ്പോഴിതാ അർച്ചനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സാരിയിൽ അതിമനോഹാരിയായുള്ള അർച്ചനയുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി പേരാണ് അർച്ചനയുടെ ചിത്രത്തിന് കമെന്റുകളുമായി വന്നിരിക്കുന്നത്. കൊള്ളാം കുഞ്ഞേ ഇതാണ് ഭംഗി, വളരെ മനോഹരമായിരിക്കുന്നു, സാരിയിൽ അതി സുന്ദരി ആണ് തുടങ്ങി അർച്ചനയുടെ ചിത്രത്തിന് നിരവധി പേരാണ് മികച്ച കമെന്റുകളുമായി എത്തിയത്.