ഹാൽദി ചിത്രങ്ങൾ പങ്കുവെച്ച് അർച്ചന, ഇതെപ്പോൾ ആയിരുന്നു എന്ന് ആരാധകരും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അർച്ചന. അവതാരികയായാണ് താരം മിനിസ്‌ക്രീനിൽ തുടക്കം കുറിച്ചത് എങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിൽ കൂടിയാണ് താരത്തിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ആയിരുന്നു പരമ്പര സംപ്രേക്ഷണം ചെയ്തതത്. ഗ്ലോറി എന്ന വില്ലത്തി വേഷത്തിൽ ആയിരുന്നു അർച്ചന പരമ്പരയിൽ അഭിനയിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും ഗ്ലോറി എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. ഒരുപക്ഷെ അർച്ചന സുശീലൻ എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് സുപരിചിതം ഗ്ലോറി എന്ന പേരാണ്. അതിനു ശേഷം നിരവധി പരമ്പരകളിൽ ആണ് അർച്ചന അഭിനയിച്ചത്. ബിഗ് സ്ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ നെഗറ്റീവ് വേഷങ്ങളിൽ ആയിരുന്നു താരം കൂടുതലും എത്തിയിരുന്നത്. കാരണം സ്ഥിരം നായികമാരെ പോലെ കരഞ്ഞു അഭിനയിക്കുന്നതിനോട് തനിക്ക് താൽപ്പര്യം ഇല്ലായിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ആയിരുന്നു താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാൽ പരമ്പരയിൽ നിന്ന് പിന്മാറുകയും അർച്ചന അമേരിക്കയിലേക്ക് പോകുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അർച്ചന തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഹാൽദി ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹാൽദിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ആണ് അർച്ചന പങ്കുവെച്ചത്. ഇതോടെ അർച്ചനയുടെ ഹാൽദിയുടെ ചിത്രങ്ങൾ ആണോ പങ്കുവെച്ചിരിക്കുന്നത് എന്ന സംശയത്തിൽ ആണ് ആരാധകരും. അടുത്തിടെ ആണ് താരം തന്റെ കാമുകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതും. ഇതോടെ അർച്ചനയുടെ ഹാൽദി ചിത്രങ്ങൾ തന്നെയാണ് താരം പങ്കുവെച്ചത് എന്ന തലക്കെട്ടോടെ ഈ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിക്കാനും തുടങ്ങി. എന്നാൽ അർച്ചന തന്റെ സുഹൃത്തിന്റെ ഹാൽദി ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. ഇത് താരം തന്നെ വ്യകതമാക്കുകയും ചെയ്തു. മുൻപ് വിവാഹിത ആയിരുന്ന അർച്ചന വിവാഹമോചിത ആയി എന്ന വിവരം തന്റെ കാമുകനെ പരിചയപ്പെടുത്തി താരം എത്തിയതോടെയാണ് പ്രേക്ഷകരും അറിയുന്നത്.

2014 ൽ ആയിരുന്നു അർച്ചനയും മനോജ്ഉം പ്രണയിച്ച് വിവാഹം കഴിക്കുന്നത്. അതിനു ശേഷം സന്തോഷകരമായ ദാമ്പത്യ ജീവിതം ആയിരുന്നു ഇവർ നയിച്ചിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്നും വിവാഹ മോചന വാർത്തകളെ കുറിച്ചൊന്നും ഒരു തരത്തിലും വാർത്തകൾ ഇത് വരെ പുറത്ത് വന്നിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ അർച്ചനയും പ്രവീണും തമ്മിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ മുതൽ സംശയത്തിൽ ആണ് ആരാധകരും.

Leave a Comment