രാജീവ് രാഘവൻ തിരക്കഥ എഴുതി എം മോഹനൻ സംവിധാനം ചെയ്ത ചിത്രം ആണ് അരവിന്ദന്റെ അതിഥികൾ. വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിഖില വിമൽ ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ ഉർവശി, ശ്രീനിവാസൻ, അജു വര്ഗീസ്, കെ പി എ സി ലളിത, പ്രേം കുമാർ, ശ്രീജ നായർ, ശാന്തി കൃഷ്ണ, വിജയ രാഘവൻ, ദേവൻ, ബിജുക്കുട്ടൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വളരെ മികച്ച സിനിമയാണ് അരവിന്ദന്റെ അതിഥികൾ. എന്നാൽ ക്ലൈമാകസ് കുറച്ചു കൂടി അണിയറക്കാർക്ക് ശ്രദ്ധിക്കമായിരുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ മകനെ തേടി വന്ന ഗീതാലക്ഷ്മി അവന്റെ കഥകൾ മൊത്തം വളർത്തച്ഛൻ ആയ മാധവേട്ടന്റെ അടുത്തു നിന്നും സമയം എടുത്തു അറിയുന്നു.

ശേഷം അവർ അവനെ കണ്ടുമുട്ടുന്നു. പിന്നീട് മൂകാംബിക ക്ഷേത്രത്തിൽ കയറാത്ത അരവിന്ദനെ അവന്റെ അമ്മ കൈ പിടിച്ചു കയറ്റുന്നു. ഇത് മൊത്തം എല്ലാവരും കാണുന്നു. ഇത്രയൊക്കെ നടക്കുമ്പോൾ തന്നെ വളരെയധികം സമയം എടുക്കുമല്ലോ. എന്നാൽ ഇതൊക്കെ നടന്നിട്ടും ഗീതാലക്ഷ്മിയുടെ ഭർത്താവ് എവിടെയായിരുന്നു എന്നാണ് മനസിലാവത്തത്. ഭാര്യക്ക് സുഖമില്ലാത്തതിനാൽ സ്വന്തം മക്കളെ കൂട്ടി അയാൾ രാവിലെ ക്ഷേത്രത്തിലേക് എന്നും പറഞ്ഞു ഇറങ്ങിയതാണ്.
അസുഖം പിടിച്ച ഭാര്യയെ ലോഡ്ജിൽ കൂടുതൽ സമയം ഒറ്റക്കാക്കാൻ ഏതൊരു ഭർത്താവിനും സാധിക്കില്ലല്ലോ. പ്രത്യേകിച്ചു അന്യനാട്ടിൽ. എന്നാൽ അങ്ങേരെ കുറിച്ചു പിന്നീട് യാതൊരു വിവരവും ഇല്ല. ക്ഷേത്രത്തിനുള്ളിൽ ആയിരുന്നെകിൽ ഭാര്യയെ അയാൾ കാണുമായിരുന്നു. സ്വാഭാവികമായും അയാൾക്ക് ഇതൊക്കെ കണ്ടു സംശയം വന്നേനെ. ഇനി ചെറിയ മക്കളെ മാത്രം കൂട്ടി വല്ല കുടജാദ്രിക്കും അദ്ദേഹം നേരെ വിട്ടൊ എന്നൊരു ലോജിക് വിശ്വസിക്കാനും പ്രയാസം.
ഇനി ഇതിന്റെ അടുത്ത പാർട്ടിൽ മകനെ കിട്ടിയപ്പോൾ ഭർത്താവിനെ തേടി അലയുന്ന ഗീതാലക്ഷ്മി യുടെ കഥ ആയിരിക്കുമോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. എനിക്കും തോന്നിയ സംശയം. എല്ലാം ദൂരെ നിന്ന് കണ്ട് അങ്ങേര് നാട് വിട്ടു കാണും, ഭർത്താവ് അമ്പലത്തിൽ ഉണ്ടായിരുന്നു. പുള്ളി നോക്കുമ്പോ ഭാര്യ വന്നു തൊഴുതു നിക്കുന്നൂ. അരവിന്ദനെ പുള്ളിക്ക് അറിയില്ലല്ലോ. തലവേദന മാറി യപ്പോ ഭാര്യ അമ്പലത്തിൽ വന്നുന്ന് അങ്ങു വിചാരിച്ചു കാണും. അത്രേള്ളു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.