കഴിഞ്ഞ ദിവസമാണ് ആരതിയുടെ പേര് പറയാതെ റിയാസ് ആരോപണങ്ങളുമായി എത്തിയത്


വലിയ ആഘോഷത്തോടെയാണ് കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയ ദിവസം ലഹങ്കയിൽ അതി സുന്ദരിയായാണ് ആരതി വേദിയിൽ എത്തിയത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രം ആരതിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. വളരെ ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുക്കാൻ എത്തിയത്.

എന്നാൽ ഇരുവരുടെയും വിവാഹ നിശ്ചയത്തിന് ആരതി അണിഞ്ഞ വസ്ത്രം ആരതി തന്നെ ഡിസൈൻ ചെയ്തത് ആണ്. ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന ഈ വസ്ത്രം ആരതിയുടെ നാല് ദിവസത്തെ മുഴുനീള കഷ്ടപ്പാടിന്റെ ഫലമാണ്. എന്നാൽ ഈ വസ്ത്രം ആരതിയുടെ സ്വന്തം ഡിസൈൻ അല്ല എന്നും മറ്റൊരു ഡിസൈനറുടെ ഡിസൈൻ ആരതി കോപ്പി അടിച്ചത് ആണെന്നും ആരോപിച്ച് കൊണ്ട് റിയാസ് എത്തിയിരുന്നു.

തന്റെ വിവാഹ ദിവസം ഈ ഡിസൈനർ ധരിച്ച വസ്ത്രത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് റിയാസ് പേര് പറയാതെ ആരതിക്ക് എതിരെ ആരോപണങ്ങളുമായി എത്തിയത്.  ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈൻ ചെയ്തതെന്നും കുറഞ്ഞപക്ഷം ക്രെഡിറ്റ് എങ്കിലും കൊടുക്കണമെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഡിസൈനർമാർ ക്രെഡിറ്റ് കൊടുക്കാൻ മറക്കരുത് എന്നാണ് ഈ വീഡിയോ പങ്കുവെച്ച് കൊണ്ട് റിയാസ് കുറിച്ചിരിക്കുന്നത്.

എന്നാൽ റിയാസിനെതിരെ ഇപ്പോൾ ആരതി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താരത്തിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് താൻ എന്നാണ് ആരതി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടി കുറിച്ചിരിക്കുന്നത്. ആരതി പറയുന്നത് ഇങ്ങനെ, ‘ഞാൻ ആരുടേയും പേര് പറയുന്നില്ല, കാരണം അവർക്ക് ഇത് വിവാദമാക്കി കുറച്ച് റീച്ച് കിട്ടാനുള്ള ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ആരതി കുറിച്ചിരിക്കുന്നത്.

മാത്രമല്ല, അതുകൊണ്ട് തന്നെ ഫ്രീയായൊരു പ്രമോഷൻ ഞാൻ തയ്യാറല്ല എന്നും നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അല്ലെങ്കിൽ സംശയം ഉണ്ടെങ്കിൽ നമ്മുക്ക് നിയമപരമായി തന്നെ നീങ്ങാം. അതിന് ഞാൻ തയ്യാറാണ്. അത് കൊണ്ട് തന്നെ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കാനാണ് എന്റെ തീരുമാനം എന്നുമാണ് ആരതി സ്റ്റോറിൽ കുറിച്ചിരിക്കുന്നത്.