പത്മരാജന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് ഇത്


പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. പത്മരാജന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആയി എക്കാലവും വിശേഷിപ്പിക്കാവുന്ന ചിത്രം ആണ് ഇത്. മമ്മൂട്ടി, അശോകൻ, നെടുമുടി വേണു തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ ഗോമതി, സുകുമാരി, ഉണ്ണി മേരി, ജഗതി ശ്രീകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് ഫൽക്കാ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നിപ്പോ കണ്ടതും കൂടി കൂട്ടി ഇതെത്രാമത്തെ തവണയാണീ സിനിമ കാണുന്നത് എന്ന് കൃത്യമായ ഓർമ്മയില്ല.. പക്ഷെ ഇപ്പൊ കണ്ടപ്പോഴും ആദ്യമായി ഈ സിനിമ കണ്ടപ്പോൾ അനുഭവിച്ച അതേ ഭയവും ഭീതിയും അണു‌ത്തൂക്കം കുറയാതെ അനുഭവിക്കാൻ പറ്റുന്നു.

ഒരു പക്ഷെ മലയാളത്തിൽ തന്നെ ഇത്തരം വികാരങ്ങളെ ഇത്രയധികം ഇന്റെൻസ് ആയി പ്രേക്ഷകനിൽ എത്തിച്ച വേറൊരു സിനിമയുണ്ടോ എന്ന് തന്നെ സംശയം. പത്മരാജന്റെ ഇഷ്ടസിനിമ ഏതാണെന്നു ചോദിച്ചാൽ പലരും പറയുന്ന ഉത്തരം തൂവാന തുമ്പികളോ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളോ ആയിരിക്കും. പക്ഷെ എന്റെ ഫേവറിറ്റ് ഇതാണ്. ചിത്രം അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ബിഗ് ബി ഓക്കേ ആഘോഷിക്കുന്ന അവന്മാർ ഈ ചിത്രം ഒന്നും കണ്ടിട്ട് പോലും ഉണ്ടാകില്ല, തൂവാനതുമ്പികൾ കഴിഞ്ഞിട്ടേ മറ്റേത് പത്മരാജൻ സിനിമയും ഉള്ളു. ദ്വന്ദ വ്യക്തിത്വം പേറുന്ന മണ്ണാറത്തൊടി ജയകൃഷ്ണൻ ഇഷ്ടം, തൂവാനതുമ്പികൾ കഴിഞ്ഞിട്ടേ മറ്റേത് പത്മരാജൻ സിനിമയും ഉള്ളു. ദ്വന്ദ വ്യക്തിത്വം പേറുന്ന മണ്ണാറത്തൊടി ജയകൃഷ്ണൻ ഇഷ്ടം, ഗ്രാമം നന്മയുടെയും, നഗരം തിന്മയുടെയും പ്രതീകമാണെന്നുള്ള ക്ലിഷേ പൊളിച്ച പടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.