ഇതിലെ മോഹൻലാലിന്റെ ഓരോ എക്സ്പ്രെഷനുകളും എടുത്ത് പറയേണ്ടതാണ്


മോഹൻലാലിന്റെ ഏറ്റവും മികച്ച എന്റർടൈൻമെന്റ് ചിത്രങ്ങളിൽ ഒന്നാണ് അറബിയും ഒട്ടകവും പി മാധവൻ നായരും. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനെ കൂടാതെ മുകേഷ്, റായ് ലക്ഷ്മി, ഭാവന, നെടുമുടി വേണു, സുരാജ് വെഞ്ഞാറന്മൂട്, ശക്തി കപൂർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുടിഞ്ഞു പണ്ടാരമടങ്ങി കുത്തുപാളയെടുത്തു പോട്ടെ ആ നായിന്റെ മോൻ. നശിച്ചു നാറാണക്കല്ലെടുക്കും. ഹും. എടേയ് നീ ആരെന്നു അറിയാതെ ഒരാളെയിട്ടു ചുമ്മാ പ്രകാണതെന്തിനു.

ആളെ മനസിലാകാത്തത് കൊണ്ട് പ്രാക്കൊന്നും ഫലിക്കില്ല എന്നറിഞ്ഞുള്ള മാധവൻ നായർ എന്നുമാണ് ഈ രംഗത്തിൽ ഉള്ള മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധകൻ കുറിച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഈ സീനും,ലാലേട്ടൻ മുകേഷേട്ടൻ ഭാവന സീനുകളും പൊളിയാ. പിന്നെ സുരാജും. നന്ദുവിൻ്റെ ഈ സീൻ കാണുമ്പോൾ ആ മുതലാളിയോട് എത്ര ആത്മാർഥത ഉണ്ടെന്ന് അറിയാം. കള്ളം പിടിക്കുമോ എന്ന് പേടിച്ച് നിൽക്കുന്ന ലാലേട്ടൻ്റെ എക്സ്പ്രെഷൻ എല്ലാം അടിപൊളി ആണ്.

മൊത്തം മുകേഷേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു, ഈ ഭാഗത്തു ഉള്ള ഏട്ടന്റെ എക്സ്പ്രഷൻ, സ്വയം ചിരിക്കാതെ നാട്ടുകാരെ മുഴുവൻ ചിരിപ്പിക്കുന്ന ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്ന സംവിധായകൻ, ലൊക്കേഷനിൽ ലാലേട്ടൻ അഭിനയിച്ചു കഴിഞ്ഞു കട്ട് പോലും പറയാതെ പ്രിയൻ സർ ചിരിച്ചു മറിയുന്ന കഥ മണിയൻപിള്ള രാജു ചേട്ടൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.