വിരോധം കൊണ്ട് മാത്രമാണ് ശിവൻ വിവാഹത്തിന് വരാതിരുന്നത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി അപ്‌സരയും ആൽബിനും ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ അപ്സര അവതരണത്തിലും തന്റെ കഴിവ് പുലർത്തിയിട്ടുണ്ട്. ഏകദേശം എട്ടു വർഷത്തിൽ മുകളിലായി അപ്സര അഭിനയ ജീവിതത്തിലേക്കു എത്തിയിട്ട്. നിരവധി പരുപാടികളിലും താരം ഇതിനോടകം വേഷമിട്ടിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വൊഡാഫോൺ കോമഡി സ്റ്റാർസിലും അപ്സര പങ്കെടുത്തിരുന്നു. അഭിനയത്തിൽ സജീവമായിരുന്നു അപ്സര എങ്കിലും താരത്തിന് ആദ്യമൊന്നും അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കിട്ടിയിരുന്നില്ല എന്നതാണ് സത്യം. ബെസ്റ്റ് ഫാമിലി, ബഡായി ബംഗ്ളാവ് തുടങ്ങി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഒന്ന് രണ്ടു പരിപാടികളും അപ്സര അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ ആണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകൻ ആൽബിനെ ആണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഇവരുടെ വിവാഹത്തിന് പിന്നാലെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇരുവർക്കും എതിരെഉണ്ടായിരുന്നു . അതിൽ പ്രധാനം അപ്സര വിവാഹം കഴിച്ചതായിരുന്നു എന്നും ആ ബന്ധത്തിൽ ഒരു മകൻ ഉണ്ടായിരുന്നു എന്നുമാണ്.

വിവാഹത്തിന് അപ്സരയുടെ മകനും ഉണ്ടായിരുന്നു എന്നും എന്നാൽ അപ്സര വിവാഹവേദിയിൽ വെച്ച് ഒരിക്കൽ പോലും കുഞ്ഞിനെ മൈൻഡ് പോലും ചെയ്തില്ല എന്നും വാർത്തകൾ പ്രചരിച്ചതോടെ ഇതിനു പ്രതികരണവുമായി അപ്‌സരയും എത്തിയിരുന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ഇത് വരെ  കുട്ടികൾ ഒന്നും ഇല്ല എന്നും തികച്ചും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത് എന്നും അതിൽ ഞങ്ങൾക്ക് രണ്ടുപേർക്കും അതിയായ വിഷമം ഉണ്ടെന്നും ആണ് അപ്സരയും ആൽബിനും മാധ്യമങ്ങളോട്പ്രതികരിച്ചത്. അപ്‌സരയുടെ വിവാഹത്തിന് എല്ലാവരും പ്രതീക്ഷിച്ച ഒരു അഥിതി ആയിരുന്നു സജിനും ഷഫ്‌നയും. അപ്സര ഇപ്പോൾ  അഭിനയിക്കുന്ന സാന്ത്വനത്തിൽ പ്രധാന വേഷത്തിൽ ആണ് സജിൻ എത്തുന്നത്. എന്നാൽ അപ്‌സരയുടെ വിവാഹത്തിന് സജിൻ ഒഴികെ സാന്ത്വനം താരങ്ങൾ എല്ലാം എത്തിയിരുന്നു. ഇതിനെ കുറിച്ചും മാധ്യമ പ്രവർത്തകർ അപ്‌സരയോട് ചോദിച്ചു. എന്നാൽ വളരെ രസകരമായ മറുപടിയാണ് അപ്‌സര പറഞ്ഞത്.

ജയന്തിയോടുള്ള വിരോധം കൊണ്ടാണ് ശിവൻ എത്താതിരുന്നത് എന്നാണ് അപ്‌സര തമാശ രൂപേണ പറഞ്ഞത്. പിന്നീട് അപ്സര വിശദമായി തന്നെ മറുപടി പറയുകയും ചെയ്തിരുന്നു. സജിൻ ചേട്ടനെയും ഷഫ്‌ന ചേച്ചിയെയും ഞാൻ വിവാഹത്തിന് ക്ഷണിച്ചിരുന്നതാണ്. അവർക്ക് അവസാന നിമിഷം എന്തെങ്കിലും അസൗകര്യം ഉണ്ടായത് കൊണ്ടായിരിക്കും അവർ വിവാഹത്തിന് എത്താതിരുന്നത് എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണ്. വിവാഹത്തിന് മുൻപ് തന്നെ ഇരുവരും എനിക്ക് ആശംസകളും അനുഗ്രഹവും നേർന്നതായിരുന്നു. വിവാഹത്തിന് പങ്കെടുക്കാതിരുന്നത് തീർത്തും എന്തെങ്കിലും അസൗകര്യം കൊണ്ടായിരിക്കും എന്നും ആണ് അപ്‌സര പറഞ്ഞത്.

Leave a Comment