അപ്പനിൽ മാഷായി മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ച വെച്ചത്


ഒരു ദിവസം നമ്മൾ പെട്ടെന്ന് ഒരു കിടപ്പു രോഗിയായി മാറിയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ, ഇന്നലെ വരെ അനുഭവിച്ചിരുന്ന ആനന്ദങ്ങളൊക്കെ ഇന്നുമുതല്‍ ഇല്ലാതായിപ്പോവുന്നു എന്ന് ആ സമയത്ത് അറിയുമ്പോഴുണ്ടാകുന്ന വേദന ചെറുതല്ല. അത് ഉള്‍ക്കൊള്ളാന്‍ തന്നെ ഒരുപാട് സമയമെടുക്കും. ഒരു കിടപ്പിൽ കിടന്നു കൊണ്ട് എല്ലാം ചെയ്യേണ്ടി വരുന്ന അവസ്ഥ ആരെയും വേദനിപ്പിക്കും, വല്ലാത്ത ദേഷ്യവും സങ്കടവും ആയിരിക്കും നമ്മളിൽ ഉണ്ടാകുക. അത്തരത്തില്‍ കിടപ്പുരോഗിയായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് സോണിലിവില്‍ റിലീസ് ചെയ്ത ഒ.ടി.ടി. ചിത്രം ‘അപ്പന്‍’.

സണ്ണി വെയ്ന്‍ നായക കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തില്‍ കിടപ്പു രോഗിയായി പകര്‍ന്നാടുന്നത് അലന്‍സിയര്‍ ലോപ്പസാണ്. പൗളി വല്‍സന്‍, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ് കാരയാട്, രാധിക രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് മജുവാണ് ചിത്രത്തിന്റെ സംവിധാനം ഒരു മലമ്പ്രദേശത്തെ വീട്ടിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമാണ് കഥ. വികസിക്കുന്നത്. രണ്ട് മണിക്കൂറും പത്തുമിനിറ്റും മുഴുവന്‍ ക്യാമറ കറങ്ങുന്നത്.

ഈ സ്ഥലത്തു മാത്രമാണ്. എന്നിട്ടുപോലും നമ്മെ ഒട്ടും മുഷിപ്പിക്കാത്ത വിധം,ഒറ്റയിരുപ്പില്‍ വളരെ ഊര്‍ജസ്വലമായി കണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു. സിനിമാനുഭവമാണ് അപ്പന്‍. അപ്പന്‍ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.ഇതാണ്. നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ സിനിമ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച് വെച്ചത്, സണ്ണി വെയ്‌ന്റെയും അലന്സിയറിന്റെയും പ്രകടനം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.

ചിത്രത്തിൽ ഒരു ചെറിയ റോളിൽ എത്തി എല്ലാവരുടെയും ശ്രദ്ധ നേടിയ മറ്റൊരു താരം കൂടിയുണ്ട്, അധികം ആരും ചർച്ച ചെയ്യാത്ത ഒരു താരം, ചിത്രത്തിലെ മാഷായി എത്തി എല്ലാവരുടെയും ശ്രദ്ധ നേടിയ ഈ താരത്തിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്, നല്ല terror attitude ആയിരുന്നു ഈ താരത്തിന് സിനിമയിൽ ഉണ്ടായിരുന്നു, തനിക്ക് കിട്ടിയ വേഷം വളരെ ഗംഭീരമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു, എന്നാൽ ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല, വേറെ സിനിമയിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.