ദേശീയ പുരസ്‌ക്കാരത്തിന് അപർണ്ണ നൂറ് ശതമാനം അർഹയും ആണ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് അപർണ്ണ ബാലമുരളി. വളരെ പെട്ടന്ന് ആണ് നായിക നടിയെന്ന നിലയിൽ അപർണ്ണ വളർന്നത്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരത്തിന് മികച്ച സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ പോലും അനായാസമായി കൈകാര്യം ചെയ്യുന്ന നായികയാണ് അപർണ്ണ.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശാലു ശാലിനി എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അപർണ്ണ ബാലമുരളിക്ക് ഇതെന്താണ് പറ്റിയത്? അപർണ ബാലമുരളി മികച്ച നടിയാണ് എന്ന കാര്യത്തിലെ യാതൊരു സംശയവുമില്ല.

സൂരറയ്പോട്രിലൂടെ കിട്ടിയ ദേശീയ പുരസ്കാരവും അപർണ്ണയ്ക്ക് 100% വും അർഹതപ്പെട്ടത് തന്നെയാണ്. എന്നാൽ ദേശീയ പുരസ്കാരത്തിന് ശേഷം അപർണക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എല്ലാ സിനിമകളിലും ഒരേ തരത്തിലുള്ള റോളുകൾ. ഒരേ ഭാവം. ഒരേ തരത്തിലുള്ള അഭിനയം. ഇന്ന് തങ്കം എന്ന സിനിമ കണ്ടപ്പോഴും ഇന്ന് ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപർണയുടേതായിരുന്നു.

ഒരുതരത്തിലും സിനിമയിലെ കഥാപാത്രമായി മാറാൻ അപർണക്ക് സാധിച്ചില്ല എന്നുമാത്രമല്ല ആവർത്തനവിരസത നല്ലോണം കാണാനുണ്ട് അപർണയുടെ അഭിനയത്തിൽ. മറ്റൊരു നിമിഷ സജയൻ ആവാനുള്ള ശ്രമമാണോ അപർണക്ക്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ കിടിലൻ സിനിമകളുമായി എത്താൻ അപർണക്ക് സാധിക്കില്ലെന്ന് ഉറപ്പായി എന്നുമാണ് പോസ്റ്റ്.

അപർണ മാത്രം അല്ല പാർവതി , നിമിഷ ഇങ്ങനെ എല്ലാം ഒരേ ടൈപ്പ് തന്നെ അല്ലേ.. പാർവതിയുടെ കാര്യം ആണെങ്കിൽ ഒരേ ടൈപ്പ് സർവൈവ് കാരക്ടർ അല്ലാതെ വേറെ കഥാപാത്രം ചെയ്തതായി കണ്ടിട്ടില്ല. വ്യത്യസ്തമായി തോന്നിയ ചുരുക്കം ചില പേരിൽ മംമത കിടു ആണ്. കോമഡിയായാലും , സീരിയസ് റോൾസ് ആയാലും എല്ലാം കിടു ആയി പ്രൂവ് ചെയ്തിട്ടുണ്ട് എന്നാണ് ഈ പോസ്റ്റിന് വരുന്ന ഒരു കമെന്റ്.