ബിഗ് ബോസ്സിൽ എത്തുന്നതിനു മുൻപ് തന്നെ ആരാധകരെ സ്വന്തമാക്കിയ അപർണ്ണ

ഈ തവണത്തെ ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിലെ ഒരു പ്രത്യേകത ആണ് ഒരു വിദേശ വനിത ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തുന്നു എന്നത്. ശരിക്കും പലർക്കും അപർണ്ണ ഒരു അത്ഭുതം ആയിരുന്നു. കാരണം മലയാളികളേക്കാൾ മനോഹരമായി ഒരു വിദേശ വനിത മലയാളം സംസാരിക്കുന്നു എന്നത് തന്നെ ആണ് അതിന്റെ കാരണവും. ഒരു പക്ഷെ ബിഗ് ബോസ്സിൽ എത്തുന്നതിന് മുൻപ് തന്നെ അപർണ്ണയെ കുറച്ച് പേർക്കെങ്കിലും പരിചിതമാണ്. കാരണം സോഷ്യൽ മീഡിയയിൽ കൂടി അപർണ്ണ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതൽ തൊട്ട് കേരളത്തിൽ വളർന്ന അപർണ്ണയ്ക്ക് കേരളം എന്നത് സ്വന്തം നാട് പോലെ തന്നെ ആണ്. തന്റെ മൂന്നാം വയസ്സിൽ ആണ് താൻ കേരളത്തിൽ എത്തിയത് എന്ന് അപർണ്ണ തന്നെ നേരുത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് വെച്ച് തിരിച്ച് താൻ നാട്ടിലേക്ക് പോയെങ്കിലും അവിടം തനിക്ക് അപരിചിതമായി തോന്നി എന്നും അവിടെ ഒന്നും ചെയ്യാൻ ഇല്ല എന്ന് തോന്നിയതോടെ വീണ്ടും തിരിച്ച് കേരളത്തിലേക്ക് വരുകയുമായിരുന്നു താൻ എന്നും അപർണ്ണ പറഞ്ഞിരുന്നു.

ഇന്ന് കേരളത്തിൽ കുടുംബത്തിനൊപ്പം താമസിക്കുകയാണ് അപർണ്ണ. അച്ഛനും അമ്മയും പങ്കാളിയും അടങ്ങുന്നതാണ് അപർണ്ണയുടെ കുടുംബം. കൂടാതെ താൻ ഒരു ലെസിബിയൻ കൂടി ആണെന്ന് അപർണ്ണ തുറന്ന് പറഞ്ഞിരുന്നു. ഇംഗ്ലീഷും മലയാളവും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെ അപർണ്ണ സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ ആയും ജോലി നോക്കുകയാണ്. ഓൺലൈൻ ലേർണിംഗ് അപ്ലിക്കേഷൻ ആയ എൻട്രി ആപ്പിൾ സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ ആയാണ് അപർണ്ണ ജോലി നോക്കുന്നത്. ഇംഗ്ളീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്നാണ് അപർണ്ണ ചെയ്യുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലസ്സിന്റെ പേര്. വളരെ പെട്ടന്ന് തന്നെ അപർണ്ണയുടെ ഈ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസും ശ്രദ്ധ നേടിയിരുന്നു. കാരണം അത്രത്തോളം മനോഹരമായാണ് അപർണ്ണ ഇംഗ്ലീഷിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും വിദ്യാർത്ഥികളുമായി പങ്കുവെക്കുന്നത്. മാത്രവുമല്ല ഒരു വിദേശ വനിതയുടെ മലയാള സംസാര ശൈലിയും വിദ്യാർത്ഥികളുടെ ശ്രദ്ധ നേടിയിരുന്നു.

അപർണ്ണയെ ബിഗ് ബോസ്സിൽ കണ്ടതോടെ താരത്തിന്റെ വിദ്യാർത്ഥികളും ആരാധകരും ഇപ്പോൾ ത്രില്ലിൽ ആണ്. ഓരോ ദിവസം കഴിയും തോറും അപർണ്ണയുടെ ആരാധകരുടെ എണ്ണം കൂടി വരുകയാണ്. എന്ത് കാര്യങ്ങളെയും  ചിരിച്ച് കൊണ്ടാണ് അപർണ്ണ ബിഗ് ബോസ്സിൽ നേരിടുന്നത്. ഇത് വരെ മറ്റു മത്സരാർത്ഥികളുമായി അതികം വാക്ക് തർക്കങ്ങളിൽ ഏർപ്പെടാത്തതും അപർണ്ണയുടെ നല്ല വശമായി ആരാധകർ കാണുന്നു.

Click here to joins Aparna’s course on entri app