ഷൂട്ടിങ് സെറ്റിൽ വെച്ച് അപർണ്ണയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ, ഷൂട്ടിങ് മാറ്റിവെച്ച് അണിയറ പ്രവർത്തകർ

അപർണ്ണ ബാലമുരളിയെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേക്ഷകർ കുറവാണ്. 2015 ൽ പുറത്തിറങ്ങിയ ഒരു സെക്കൻഡ് ക്‌ളാസ് യാത്ര എന്ന ചിത്രത്തിൽ കൂടിയാണ് അപർണ്ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കൂടിയാണ് അപർണ്ണ പ്രേഷകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച കഥാപാത്രങ്ങൾ ആണ് അപർണ്ണയെ തേടി എത്തിയത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ സൂര്യ ചിത്രം സൂരരെയ് പോട്ടര് എന്ന ചിത്രത്തിൽ അപർണ്ണ അവതരിപ്പിച്ച ബൊമ്മി എന്ന നായിക കഥാപാത്രം നിരവധി പ്രേക്ഷക പ്രശംസ ആണ് നേടിയത്. തമിഴിൽ മലയാളി നായികമാർക്ക് ഇത്രയും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാനും അവസരം ലഭിക്കാറുണ്ടെന്നും അപര്ണയ്ക് ലഭിച്ച അവസരം കണ്ടപ്പോൾ മലയാളികൾക്ക് ബോധ്യമായി.

ഈ വര്ഷം നിരവധി ചിത്രങ്ങൾ ആണ് അപര്ണയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് അപർണ്ണ. എന്നാൽ ഇപ്പോൾ അത്ര സുഖകരമല്ലാത്ത വാർത്തയാണ് അപര്ണയുടേതായി പുറത്ത് വരുന്നത്. അപർണ്ണയുടെ ആരോഗ്യ പ്രേശ്നങ്ങളെ തുടർന്ന് ഉണ്ണി മുകുന്ദന്റെ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തി വെച്ച് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ചിത്രത്തിൽ അഭിയനയിച്ച് കൊണ്ടിരിക്കുകയായിരുന്നു അപർണ്ണ. ഉണ്ണി മുകുന്ദനും അപർണ്ണയും ആയിരുന്നു ചിത്രത്തിൽ നായിക നായകന്മാർ ആയി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് ആയ പൊള്ളാച്ചിയിൽ വെച്ചാണ് അപര്ണയ്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ അപര്ണയ്ക്ക് ജലദോഷം പിടിപെട്ടിരുന്നു. എന്നാൽ അത് കാര്യമാക്കാതെ അപർണ്ണ വീണ്ടും അഭിനയത്തിൽ ഏർപ്പെട്ടിരുന്നു.

എന്നാൽ അതിനു പിന്നാലെ ശരീര വേദനയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാൽ അസുഖം കുറയാതെ വന്നതോടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തി വെയ്ക്കുകയും അപര്ണയ്ക്ക് വിശ്രമിക്കാൻ സമയം നൽകുകയും ആയിരുന്നു. താൽക്കാലികമായി പെട്ടന്നു ഷൂട്ടിങ്ങിനു പാക്കപ്പ് പറഞ്ഞതോടെ ബാക്കിയുള്ള താരങ്ങളുടെ ഡേറ്റും ക്‌ളാഷ് ആകുകയും ചെയ്തതോടെ ഇനി ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ജനുവരിയിൽ പുനരാരംഭിക്കാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.