കാപ്പയിൽ പൃഥ്വിരാജിന്റനെ നായികയായി ഇനി എത്തുന്ന അപർണ ബാലമുരളി

കടുവ സിനിമക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജൂം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ, ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞു, ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്, മഞ്ജു വാരിയർ ആണ് താരത്തിന്റെ ഭാര്യയായി അഭിനിയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വന്നത്, എന്നാൽ ചിത്രത്തിൽ നിന്നും മഞ്ജു വാരിയർ പിന്മാറി എന്നതാണ് പുതിയ റിപ്പോർട്ട്, മഞ്ജു ഇപ്പോൾ അജിത്തിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച കൊണ്ടിരിക്കുകയാണ്, അതിന്റെ ഷൂട്ടിംഗ് ദിവസങ്ങളുമായി കാപ്പ ഷൂട്ടിംഗ് ഡേറ്റുകൾ ക്ലാഷ് ആയതോടെയാണ് കാപ്പയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയത്.

മഞ്ജുവിന് പകരം ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. കോട്ട മധു എന്ന  കഥാപാത്രമാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്, കോട്ടമധുവിന്റെ ഭാര്യ ആയിട്ടാണ് മഞ്ജു അഭിനയിക്കേണ്ടിയിരുന്നത്. ചിത്രത്തിൽ ആസിഫ് അലി , അന്ന ബെൻ എന്നിവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അപർണ ബലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ്ഡ് ലഭിച്ചത്, സൂര്യ നായകനായ ചിത്രം സുരൈ പൊട്രിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്, ചിത്രത്തിൽ മാരൻെറ ഭാര്യ ബൊമ്മി എന്ന കഥാപാത്രത്തിനെയാണ് താരം അവതരിപ്പിച്ചത്.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്രെ പേര്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. . ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.