നിങ്ങൾ കാണണം എന്ന് ഞങ്ങൾ തീരുമാനിക്കുന്ന ചിത്രങ്ങൾ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് അപർണ്ണയും ജീവയും. ഇരുവരും മോഡലിംഗ് രംഗത്തും അവതരണ രംഗത്തും ഏറെ സജീവമായ ദമ്പതികൾ ആണ്. റിയാലിറ്റി ഷോകളിൽ എല്ലാം ഇരുവരും ഒരുമിച്ച് അവതരണത്തിനായി എത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇരുവർക്കും ഏറെ ആരാധകരും ഉണ്ട്. മോഡലിംഗ് രംഗത്തും സജീവമായി നിൽക്കുന്ന ഇരുവർക്കും സോഷ്യൽ മീഡിയയിലും ആരാധകർ ഏറെ ആണ്. തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ഇരുവരും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മികച്ച അഭിപ്രായങ്ങൾ ഇവരുടെ ചിത്രങ്ങൾക്ക് വരുന്നതിനൊപ്പം നിരവധി വിമർശനങ്ങളും ഇവർക്ക് എതിരെ വരുന്നുണ്ട്. പലപ്പോഴും അപർണ്ണയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഇവർക്ക് എതിരെ വിമർശനങ്ങൾ വരുന്നത്. അപർണ്ണയുടെ വസ്ത്രധാരണ രീതി ശരിയല്ല എന്നും ജീവ ഒരു നല്ല ഭർത്താവ് ആയിരുന്നു എങ്കിൽ സ്വന്തം ഭാര്യയുടെ വസ്ത്രധാരത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നേനെ എന്നും ഒക്കെ ഉള്ള അഭിപ്രായങ്ങൾ ആണ് ഇത്തരക്കാർ പറയുന്നത്.

മാത്രമല്ല, ഇങ്ങനെ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക് നാണമില്ലേ തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് ഇവർക്കു എതിരെ ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇങ്ങനെ വിമർശിക്കുന്നവർക്ക് ഉള്ള മറുപടി നൽകിയിരിക്കുകയാണ് ജീവയും അപർണ്ണയും. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഫോട്ടോയ്ക്ക് വന്നു കമെന്റ് ചെയ്യുന്ന പലരുടെയും കമെന്റ് കാണുമ്പോൾ അവർ എന്തോ ആ ഫോട്ടോയിൽ നിന്ന് കണ്ടു പിടിച്ചത് പോലെ ആണ്.

ഞങ്ങൾ നിങ്ങൾ കാണട്ടെ എന്ന് തീരുമാനിക്കുന്ന ഫോട്ടോകൾ മാത്രമാണ് നിങ്ങൾ കാണുന്നത്. നിങ്ങൾ എന്ത് കാണണം എന്ന് ഞങ്ങൾ ആണ് തീരുമാനിക്കുന്നത്. അല്ലാതെ നിങ്ങളുടെ കണ്ടു പിടുത്തങ്ങൾ ഒന്നും അല്ല എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കണം. ഒരു ഫോട്ടോ എടുത്തിട്ട് ഇത് കൊള്ളാം എന്ന് ഞങ്ങൾക്ക് തോന്നുന്ന ഫോട്ടോകൾ  മാത്രമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. പിന്നെ അപർണ്ണയുടെ വാസ്തധാരണത്തെ വിമർശിച്ച് കൊണ്ടും കമെന്റുകൾ വരാറുണ്ട്.

അപർണ്ണ എന്റെ ഭാര്യ ആണ്. അവൾ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ആണ് എന്നും ജീവ പറയുന്നു. എന്റെ ഭാര്യ എന്ത് ഇടണം എന്ന് തീരുമാനിക്കുന്നത് ഞാനും അവളും ആണ് എന്നും താരം പറയുന്നു. എനിക്ക് കംഫർട്ട് ആയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ഞാൻ ധരിക്കുന്നത് എന്നും അതിനു മറ്റുള്ളവരുടെ സെർട്ടിഫിക്കറ്റ് എനിക്ക് ആവിശ്യം ഇല്ല എന്നും അപർണ്ണ കൂട്ടിച്ചേർത്തു.