നല്ലൊരു അസ്സോസിയേറ്റും ക്യമാറ മാനും ഉണ്ടെങ്കിൽ ആർക്കും സിനിമ എടുക്കാം എന്ന് ധ്യാൻ ശ്രീനിവാസൻ.


പലപ്പോഴും സോഷ്യൽ മീഡിയയിൽ അഭിമുഖങ്ങളിലൂടെ ഏറെ തരംഗമായി തീർന്ന ഒരു താരമാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സഹനടനായും സംവിധായകനായും കഴിവ് തെളിയിച്ച ധ്യാൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് എന്നാണ് രഹദ്കർ ഇപ്പോഴും അവകാശപ്പെടുന്നത്. തന്റെ ആദ്യ സംവിധാന സംരംഭം തന്നെ വലിയ ഹിറ്റ് ആയി മാറിയ സംവിധായകൻ കൂടിയാണ് ധ്യാൻ. വലിയ കളക്ഷൻ തന്നെ നേടിയ സിനിമ തിയറ്ററിൽ വലിയ ചലനം തന്നെ സൃഷ്ടിച്ചിരുന്നു.


നിവിൻ പോളിയെയും നയൻതാരയെയും നായികാ നായകനാക്കി താരം അണിയിച്ചൊരുക്കിയത് മലയാളികൾക്ക് എന്നും പൊട്ടിച്ചിരിക്കുവാൻ ഉതകുന്ന ഒരു കൊമെടി എന്റർ റ്റൈനെർ തന്നെ ആയിരുന്നു. അഭിമുഖങ്ങളിൽ എന്നും സ്വന്തം ഇമേജ് നോക്കാതെ സത്യാ ശാന്തമായി സംസാരിക്കുന്ന ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. താരാ ജാഡകൾ അരങ്ങു വാഴുന്ന ഈ ഇന്ഡസ്റ്റിയിൽ ഒരു താര ജാഡയുമില്ലാതെ സംസാരിക്കുന്ന താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുവാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ഒരു അഭിമുഖത്തിലെ ഒരു വാക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.


സംഭവം എന്തെന്നാൽ താരം ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം സിനിമാ സംവിധാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. നല്ലൊരു അസ്സോസിയേറ്റും നല്ല ക്യാമറാമാനും സപ്പോർട്ട് സിസ്റ്റവും നന്നായാൽ ആർക്കും സിനിമ പിടിക്കുവാൻ സാധിക്കും എന്നാണ് താരം പറഞ്ഞത്. പിന്നീട് അദേഹഹം അഭിപ്രായം പറഞ്ഞത് സിനിമയുടെ അടിത്തറ ആയ കഥയെ കുറിച്ചായിരുന്നു. അതിനെ കുറിച്ച് അദ്ദേഹത്തിന് പറയുവാനുണ്ടായിരുന്നത് എന്തെന്നാൽ ആദ്യം നമ്മളുടെ കഥയെ നമ്മൾ തന്നെ ഒന്ന് വിലയിരുത്തണം എന്നായിരുന്നു.


പിന്നെ അദ്ദേഹം പറഞ്ഞത് ഏതൊരാൾക്കും പത്ത് പടം കണ്ടു കഴിഞ്ഞാൽ ഒരു സിനിമ കഥ ഉണ്ടാക്കിയെടുക്കാം എന്നാണ്. ഏതെങ്കിലും കുറച്ചു കൊറിയൻ പടവും കൂടെ ഇംഗ്ലീഷ് പടവും കണ്ടാലേ ആർക്കും ഒരു കഥ ഉണ്ടാക്കാമെന്നും അദ്ദേഹം അഭിപ്രയപെട്ടു. ഇപ്പോളിതാ ധ്യാൻ പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ആയി കൊണ്ടേ ഇരിക്കുകയാണ് . അടുത്ത സംവിധാനയത്തിലും പുതിയ സിനിമ തിരക്കുകളിലും ആണ് ഇപ്പോൾ താരം.