ഒരു ഫ്രെയിമിൽ നായികയുടെ വയറ് ക്ളോസപ്പിൽ കാണിക്കണം എന്നത് നിർബന്ധം ആണ്


സിനി ഫൈൽ ഗ്രൂപ്പിൽ ആഘ്ന ഫ്രാൻസിസ് എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കോടികൾ മുടക്കി ഗാന രംഗങ്ങൾ ഗംഭീര ആർട്ട് വർക്കിൽ പല രാജ്യങ്ങളിലായി ചിത്രീകരിക്കുന്നു. എന്നിട്ടും ഒരു ഫ്രെയിം നായികയുടെ വയറും കാട്ടിക്കൊണ്ട് ക്ലോസ് വയ്ക്കുന്നു. ഇത് നിർമ്മാതാവിന്റെ ആവശ്യപ്രകാരം ആണോ?

സംവിധായകന്റെ ഇഷ്ടത്തിലാണോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. പാട്ടിന്റെ വരിയിൽ ഇടുപ്പ് പാത്ത് എന്ന് പാടുമ്പോൾ ആണ് വയർ ഇതുപോലെ ക്ളോസി ൽ കാണിക്കുന്നത്, ഇന്ത്യക്കാരുടെ പൊക്കിൾ അഥവാ നേവൽ ഒബ്സെഷൻ പാശ്ചാത്യ രാജ്യങ്ങളിൽ വരെ പ്രസിദ്ധമാണ്. സ്ത്രീകളുടെ പൊക്കിൾ കണ്ടു ഉദ്ധരിക്കുന്നവർ ലോകത്ത് ഒരൊറ്റ ജനത.

ഇഞ്ചിമുട്ടായി പോലുള്ള വയറ് കണ്ടിട്ട് വശംകെട്ടു പോയിയെന്നാണ് നായകൻ പാടുന്നത്. വയർ അല്ലാതെ നഖം കാണിക്കാൻ പറ്റുമോ പോസ്റ്റ്മാൻ ചേട്ടാ, മുൻപൊരിക്കൽ ഷൂട്ട്‌ ന്റെ ഇടയിൽ വിജയശ്രീ യുടെ മേൽമുണ്ട് അഴിഞ്ഞു പോയപ്പോൾ അത് വരെ നടിയുടെ എതിർപ്പ് വക വെക്കാതെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്, അതും സിനിമയിലെ പ്രശസ്ത നിർമ്മാതാവ്. ഗാജിനിയിൽ നയൻതാരയെ ഗാനരംഗത്തു വളരെ തടിച്ചി ആയി ചിത്രീകരിച്ചതും നടി പിന്നീട് ആണ് അറിയുന്നത്.

ഒരു നായികയുടെ മേനിയിൽ ഒപ്പിയെടുക്കുവാൻ പറ്റുന്ന പലതും ക്യാമറാമാൻ ഒപ്പിക്കും, പക്ഷെ നായകൻ ന്റെ മുണ്ട് ഒന്ന് പൊങ്ങിയാലോ തുടകൾ കാണിച്ചാലോ അത് നായകൻ തന്നെ കണ്ട് എഡിറ്റ്‌ ചെയ്യും, ഇവിടെ നായികമാർക്ക് അത്തരം അവസരങ്ങൾ ഇല്ലാത്തതാണോ, ആ രംഗത്തെ വരികൾ കൂടി ശ്രദ്ധിക്കൂ. പിന്നെ ശെരി ആണ് ഇത്തരം സീനുകൾ അനാവശ്യമായി കുത്തി കയറ്റുന്ന പ്രവണത ഉണ്ട് പക്ഷേ ഇതിൽ വരികൊപ്പം കാണിക്കാൻ വേണ്ടി കാണിച്ച ആണെന്ന് തോനുന്നു.

പാട്ടിന്റെ ലൈൻസ് അനുസരിച്ചുള്ള സീനുകൾ അല്ലേ ഇത്. പാട്ടിൽ ഇടുപ്പ് എന്ന് പാടുമ്പോൾ ഉള്ള ക്ലോസ് ഷോട്ട്, അയ്യാറേറ്റു പല്ല് കാരി എന്ന് പാടുമ്പോൾ പല്ലും ക്ലോസ് ൽ വരുന്നുണ്ട്, അയിരേമീനു കണ്ണുക്കാരി വരുമ്പോൾ കണ്ണും ഉണ്ട് ക്ലോസിൽ, അത്തരം സൗന്ദര്യ പ്രദർശനം ചിലപ്പൊ വിഷ്വൽ ബ്യൂട്ടി കൂട്ടാറുണ്ടല്ലോ, ഒരു വേദിയിൽ കഥകളി, ഒരു വേദിയിൽ ക്യാബറെ ഏതു കാണാനാവും ആളു കൂടുതൽ, ആ മനശാസ്ത്രം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.