സുഹൃത്തുക്കൾക്കൊപ്പമുള്ള സ്വിമ്മിങ് പൂൾ ചിത്രങ്ങളുമായി അനുശ്രീ, കമെന്റുമായി ആരാധകർ

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തി താരങ്ങളായി മാറിയ നിരവധി നായികമാരുണ്ട്. അവരിലൊരാളാണ് അനുശ്രീ. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഷോയിലൂടെ തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ലഭിച്ച അത് പിന്തുണയും സ്വീകാര്യതയും ഇന്നും താരത്തിന് ലഭിക്കുന്നുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുശ്രീ, ഇടക്ക് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെച്ച് അനുശ്രീ എത്താറുണ്ട്, ഇപ്പോൾ തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള സ്വിമ്മിങ് പൂള് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പുയു കുഞ്ഞേ, തുള്ളിക്കളിക്കണ കുഞ്ഞി പുഴു, ചില മൗനങ്ങൾക്കും ചിലഒഴിഞ്ഞു മാറലുകൾക്കും പിന്നിൽ ദേഷ്യമോ വെറുപ്പോ വാശിയോ ഒന്നുമായിരിക്കില്ല.സ്നേഹിക്കപ്പെടുന്നവർക്ക്വേദനിക്കാതിരിക്കാൻ അവരെ ബാധിക്കാതിരിക്കാൻ വേണ്ടി മാത്രമുള്ള തിരിഞ്ഞു നടത്തം . ഉള്ളിൽ നീറുന്നതും അവരറിയുന്നുണ്ടാവില്ല , നടുവിലെ ആൾക്ക് നാണം തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. അതിഥി രവി, പ്രിയങ്ക നായർ, അനു സിതാര, ശിവദ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്, അതിൽ അതിഥിയുടെ കമെന്റാണ് ശ്രദ്ധേയം ഹായ് കുളിസീൻ എന്നായിരുന്നു അനുശ്രിയുടെ ഫോട്ടോക്ക് അതിഥിയുടെ കമന്റ് തുള്ളിക്കളിക്കണ കു‍ഞ്ഞിപ്പുഴു എന്ന കമെന്റുകൾ ആണ് കൂടുതലായും വരുന്നത്

മലയാള സിനിമയിലെ പ്രധാന തേപ്പുകാരികളില്‍ ഒരാളായും താരത്തെ വിശേഷിപ്പിക്കാറുണ്ട്. എന്ത് കൊണ്ടാണ് തേപ്പ് വേഷങ്ങൾ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, തന്റെ തേപ്പുകാരി കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിനാലാണല്ലോഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അതോര്‍ത്തിരിക്കുന്നുണ്ടല്ലോ, എന്തായാലും അത്തരം വേഷം ലഭിച്ചാല്‍ ചെയ്യുമെന്നും താരം പറയുന്നു. പക്ഷേ അക്കാര്യത്തില്‍ ഒരു നിബന്ധനയുണ്ട്. നല്ല തിരക്കഥയാണെങ്കില്‍ മാത്രമേ താന്‍ അങ്ങനെ ചെയ്യൂവെന്നും താരം പറയുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൗമന്യ എന്ന കഥാപാത്രത്തെയായിരുന്നു അനുശ്രീ അവതരിപ്പിച്ചത്. ഇടയ്ക്ക് വെച്ച് നായകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യുന്ന താരത്തെ അന്നേ തേപ്പുകാരിയായി മുദ്ര കുത്തിയിരുന്നു.