പ്രേക്ഷകർ കാത്തിരുന്ന വാർത്ത, സീരിയൽ താരം അനുശ്രീ അമ്മയായി

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുശ്രീ, ബാലതാരമായാണ് അനുശ്രീ അഭിനയ ജീവിതം തുടങ്ങിയത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. കുറച്ച് നാളുകൾക്ക് മുൻപാണ് അനുശ്രീ വിവാഹിതയായത്, പ്രണയ വിവാഹം  താരത്തിന്റേത്, വിവാഹം കഴിഞ്ഞതിനു പിന്നാലെ താൻ അമ്മയാകാൻ പോകുന്ന വാർത്ത പങ്കുവെച്ച് താരം എത്തിയിരുന്നു, ഇപ്പോൾ തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് താരം. ഈ സന്തോഷവാർത്ത അനുശ്രീയും താരത്തിന്റെ ഭർത്താവ് വിഷ്ണുവും പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്, നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്.

ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. അരയന്നങ്ങളുടെ വീട് സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിൽ ആയത്, അനുശ്രീ യുടെ വീട്ടിൽ ഇവരുടെ പ്രണയത്തിന് എതിർപ്പായിരുന്നു, സീരിയലുകളിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്താണ് അനുശ്രീ വിവാഹിതയായത്, പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും, മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപായും അനുശ്രീ ഏറെ ശ്രദ്ധ നേടിയിരുന്നു

പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് എതിര്‍പ്പായിരുന്നുവെന്നും വിവാഹം നടത്തില്ലെന്നും മനസിലാക്കിയതോടെയാണ് താന്‍ ഇറങ്ങിപ്പോയതെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള അനുശ്രീയുടെ അഭിമുഖം വൈറലായിരുന്നു. കല്യാണത്തിന് മുന്‍പ് അമ്മ വേറെ പിള്ളേരെ സ്‌നേഹിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നെ മാത്രമേ സ്‌നേഹിക്കാവൂ, വേറെ പിള്ളേരെ എടുക്കാനോ സ്‌നേഹിക്കാനോ പാടില്ല എന്നാണ്. കല്യാണം കഴിഞ്ഞപ്പോള്‍ വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇഷ്ടമല്ലെന്നും താരം പറഞ്ഞിരുന്നു. എല്ലാ വഴക്കുകളും ഞാനാണ് ഉണ്ടാക്കാറുള്ളത്. നിസാര കാര്യത്തിനായിരിക്കും വഴക്ക്. ഞാന്‍ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ അവന്‍ റെയ്‌സാവും, പിന്നെ ഞാന്‍ സൈലന്റാവും. അത് കണ്ടാല്‍ അവന് വിഷമമാണ്. അപ്പോള്‍ വന്ന് സോറി പറഞ്ഞ് കോംപ്രമൈസിന് വരുമെന്നുമായിരുന്നു താരം പറഞ്ഞത്.