നിങ്ങൾ എങ്ങോട്ടാണ് ഈ പോകുന്നത് ഹൈ, പ്രിഥ്വിയോട് ചോദ്യവുമായി അനുശ്രീ

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. കലാമണ്ഡലം രാജശ്രീയായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. അരുണേട്ടാ എന്ന താരത്തിന്റെ വിളിയും ഡയലോഗുകളും ഏറെ പ്രശസ്തമായിരുന്നു. ദിലീപ് ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.

ഇപ്പോൾ നടൻ പൃഥ്വിരാജിനെക്കുറിച്ച് താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  നന്ദനത്തിലെ മനുവില്‍ തുടങ്ങി.. പിന്നെ പിന്നെ… ശാന്തനു, മൊയ്ദീന്‍, ഡോ. രവി തരകന്‍, കോശി, എസിപി ആന്റണി മോസസ്, ചിറക്കല്‍ കേളു നായര്‍, പി സുകുമാരന്‍, കൃഷ്ണകുമാര്‍, കൃഷ്ണനുണ്ണി, അനന്തന്‍, സാം അലക്‌സ്, ആദം ജോണ്‍, ഡേവിഡ് എബ്രഹാം, ജയപ്രകാശ്, പാമ്പ് ജോയ്, ലായിക്…. ഇതൊന്നും പോരാഞ്ഞിട്ട് ലൂസിഫര്‍ ഇപ്പൊ ബ്രോ ഡാഡി..””ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ റെയ് മാത്യൂസ്… എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആശംസിക്കുന്നു…… ഇതുപോലെ ആഴത്തിലുള്ള കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയട്ടെ എന്നാണ് അനുശ്രീ പ്രിത്വിയോട് പറഞ്ഞിരിക്കുന്നത്.

2018ൽ പുറത്തിറങ്ങിയ ‘അന്ധാദുൻ’. ചിത്രത്തിന്റെ റീമേക്ക് ആണ് ഭ്രമം. ബ്ലാക്ക് കോമഡി ചിത്രം പ്രധാനമായും ഒരു ഗായകനിൽ കേന്ദ്രീകരിച്ച കഥാവതരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെയെന്ന് കണ്ടെത്താൻ സ്വന്തം ജീവിതം പരീക്ഷണമാക്കിയ റേ മാത്യൂസ് എന്ന ഗായകന്റെ റോളാണ് നായകൻ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിച്ചത്. സ്ഥിരം പാതയിലൂടെ ഒഴുകുന്ന റേ മാത്യൂസിന്റെ ജീവിതം ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതോടു കൂടി കീഴ്മേൽ മറിയുന്നതാണ് ‘ഭ്രമം’ സിനിമയുടെ പശ്ചാത്തലം.പൂനെയിൽ പ്രധാനമായും ചിത്രീകരിച്ച ആകാശ് എന്ന ബോളിവുഡ് നായകന്റെ പരിസരം ഫോർട്ട് കൊച്ചിയിലെ റേ മാത്യൂസിന്റെ ജീവിതപശ്ചാത്തലമായി മാറുമ്പോൾ അതുമായി താതാത്മ്യമുള്ള, എന്നാൽ മലയാളത്തിന് അന്യം എന്ന് തോന്നാത്ത തരം കാഴ്ചകൾ ഒരുക്കാൻ ‘ഭ്രമം’ ശ്രദ്ധിച്ചിട്ടുണ്ട്.