കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ നായകനാകുന്ന എലോൺ എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ റിവ്യൂ കാത്ത് നിന്നവർക്ക് ഒരു എക്സ്ക്ലുസീവ് ന്യൂസും ലഭിച്ചു. ഒരു ചാനൽ അവതാരിക ആയ അനുപ്രിയ രാജ് എന്ന യുവതി നൽകിയ റിവ്യൂ ആയിരുന്നു. ചിത്രത്തിന്റെ വളരെ നെഗറ്റിവ് ആയാണ് അനു റിവ്യൂ നൽകിയത്. അനുവിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിദ്യ വിവേക് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയെ പറ്റി അഭിപ്രായം പറയാൻ അത് കണ്ടിട്ടുള്ള എല്ലാവർക്കും അവകാശമുണ്ട്. പക്ഷെ ലക്ഷകണക്കിനാളുകൾ ഫോളോ ചെയ്യുന്ന ഒരു ചാനലിൽ അവതാരികയായ അനുപ്രിയ രാജ് ഒക്കെ ഒരു ചെറിയ സിനിമയെ മനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ അതിയായ വിഷമവും ആകുലതയും തോന്നുന്നു.
എലോൺ എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു അഭിപ്രായം ചോദിക്കാൻ മൈക്കും പിടിച്ചു നിന്ന എല്ലാ ചാനൽസിനും മുന്നിലൂടെ ഇവർ പോയി പറഞ്ഞ പറഞ്ഞ കാര്യം വളരെ വളരെ തരം താന്ന പ്രവർത്തി ആണ്. വിരോധാഭാസം എന്താണെന്ന് വെച്ചാൽ റിവ്യൂ ചെയ്യുന്നവരെ പറ്റി അഞ്ജലിമേനോൻ നടത്തിയ വിവാദ പരാമർശത്തിൽ അഞ്ജലി മേനോനെ അങ്ങേയറ്റം സപ്പോർട്ട് ചെയ്തു സംസാരിച്ച വ്യക്തിയാണ് ഇവർ എന്നുള്ളതാണ് എന്നുമാണ് പോസ്റ്റ്.
അവരുടെ മുന്നിൽ മൈക് നീട്ടിയവരോട് മാന്യമായ ഭാഷയിൽ അവർ അഭിപ്രായം പറഞ്ഞു. മോഹൻലാൽ ഫാൻസ് ഒഴിച്ച് കണ്ട 10ൽ 9 പേർക്കും ഇഷ്ടപ്പെട്ടില്ല എന്ന രീതിയിൽ ആയിരുന്നു എഫ് ഡി കണ്ട ഓൺലൈൻ പബ്ലിക് റെസ്പോൺസും. ഓരോരുത്തരും അവരവരുടെ അഭിപ്രായം മാന്യമായി പറയുന്നതിൽ എന്താണ് തെറ്റ്, അവർ അനാവശ്യം ഒന്നും പറഞ്ഞില്ലല്ലൊ, അവർ അവരുടെ അഭിപ്രായം പറഞ്ഞു എന്നല്ലാതെന്താ, മൊശം സിനിമയെ പൊക്കി പറയെണ്ട കര്യം അവർക്കുണ്ടൊ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.