ഇത് നമ്മുടെ അനുപമ അല്ലെ, ആള് ഞെട്ടിച്ചു കളഞ്ഞല്ലോ, തരംഗമായി റൗഡി ബോയ്‌സിലെ പുതിയ ഗാനം

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആണ് അനുപമ കൂടുതലായി തിളങ്ങുന്നത്. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വീഡിയോ സോങ് ആണ് ഏറെ ശ്രദ്ധ നേടുന്നത്.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൗഡി ബോയ്‌സ്’. ചിത്രത്തിലെ പ്രേമേആകാസമൈദേ എന്ന ഗാനത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഗാനത്തിലെ അനുപയുടെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉൾപ്പെട്ട ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതോടെ ദുല്‍ഖര്‍ സല്‍മാന്‍ ആ മോഹവും സഫലീകരിച്ച് നല്‍കുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ നായികമാരുടെ പട്ടികയിൽ മുൻ പന്തിയിൽ തന്നെയാണുള്ളത്. സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമാണ്. കന്നഡയിലും തമിഴിലുമൊക്കെ അനുപമ പരമേശ്വരൻ ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ദിൽഖർ സൽമാൻ നിർമ്മിക്കുകയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ചിത്രമായ മണിയറയിലെ അശോകനിലൂടെയാണ് താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.