നിങ്ങളെ പോലുള്ള ദേവദൂതൻമാർ ഉള്ളതാണ് ഇവരുടെയൊക്കെ പബ്ളിസിറ്റി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. സ്റ്റാർ മാജിക്കിൽ വരുന്നതിന് മുൻപ് തന്നെ താരം അഭിനയത്തിൽ സജീവമാണെങ്കിലും താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത പരിപാടിയാണ് സ്റ്റാർ മാജിക്ക്. ടമാർ പടാർ എന്ന പേരിൽ ആണ് പരുപാടി ആദ്യം അറിയപ്പെട്ടത്. പിന്നീട് ആണ് ആണ് പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക്ക് എന്ന് ആക്കിയത്. പരിപാടിയുടെ പ്രധാന ആകർഷണം തന്നെ അനുമോൾ ആണെന്ന് പറയാം. നിഷ്ക്കളങ്കമായ സംസാരവും പെരുമാറ്റവും തന്നെയാണ് അനുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയതും. അനുമോൾക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനു കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിന്റെ അവതാരക ആയ ലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടെഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ അനു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആണ് അനു തന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായിപങ്കുവെച്ചത്. സാരിയിൽ അതി സുന്ദരിയായി എത്തിയ അനുവിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അനുവിന്റെ ഈ ചിത്രത്തിനു താഴെ വന്ന ചില കമെന്റുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽചർച്ചയായിരിക്കുന്നത്.  ഇതൊക്കെ ഷെയർ ചെയ്തു കൊടുക്കുന്ന കോന്തൻമാർ സമൂഹത്തിന് നല്കുന്ന സംഭാവനയെ കുറിച്ചോർക്കുമ്പോൾ കോരിത്തരിച്ച് പോകുന്നു. നിങ്ങളെ പോലുള്ള “ദേവദൂതൻ “മാർ ഉള്ളതാണ് ഇവരുടെയൊക്കെ പബ്ളിസിറ്റി . കഞ്ഞി കുടിക്കാൻ ഗതിയില്ലാത്തവർ കഷ്ടപ്പാടിൻ്റെ പോസ്റ്റിട്ടാൽ അത് ഷെയർ ചെയ്യാൻ കാണിക്കാത്ത നിങ്ങളുടെ നല്ല മനസുണ്ടല്ലൊ ,അപാരം എന്നാണ് ഒരാൾ കമെന്റ് ഇട്ടിരിക്കുന്നത്. ഇയാളുടെ ഈ കമെന്റിനെ പിന്തുണച്ചും ആളുകൾ എത്തിയിട്ടുണ്ട്.

സാരി ഉടുത്ത്സുന്ദരി ആയിട്ടുണ്ടല്ലോ, കല്യാണം കഴിപ്പിക്കാൻ വേണ്ടിയാണോ സാരിയുടുത്തു കാണിക്കുന്നേ, നുണക്കുഴിയുള്ള നമ്മുടെ മുത്ത് അനുമോൾ മോൾ, നിങ്ങളുടെ സ്ഥാപനത്തിന് നല്ല ഒരു സെക്യൂരിറ്റിയെ വേണമോ… സമീപിക്കുക അനുമോൾ, അനു നിനക്ക് തിരിച്ച് ഒരു നന്ദി പറയാം to ഇത്ര ആൾക്കാർ കമ്മന്റ് ഇടുന്നുണ്ട് തിരിച്ച് ഒരു ലൈക്ക് പോലും ചെയ്യുന്നില്ലാ ഞങ്ങളുടെ സപ്പോർട്ട് ആണ് ഒരു ആർട്ടിസിന്റെ വിചയം അത് മറക്കല്ലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് അനുവിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

Leave a Comment