ഒറ്റക്ക് ജീവിക്കുവാൻ പഠിക്കുക ” പുതിയ ചിത്രവുമായി അനുമോൾ. കമന്റുകളുമായി സദാചാരനും.

സിനിമ താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ചിലപ്പോഴൊക്കെ ചില കമന്റുകൾ നേരിടേണ്ടി വരാറുണ്ട്. മിക്ക താരങ്ങളും അവർക്ക് നേരെ വരുന്ന വിതറാം കമന്റുകൾക്ക് മറുപടികൾ ഒന്നും തന്നെ എഴുതാറില്ല്ല എങ്കിലുംചിലപ്പോൾ കമന്റുകൾ അതിരുവിടുമ്പോൾ അവർ അതിനൊത്ത മറുപടികൾ നൽകാറുണ്ട്. ഇപ്പോളിതാ അത്തരത്തിൽ ഒരു സംഭവം സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരിക്കുകയാണ്. മലയാള സിനിമയിൽ ഒരുപിടി വ്യത്യസ്തമായ കഥാപത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അനുമോൾ എന്ന താരമാണ് ഇപ്പോൾ ഒരു കമന്റിന് മറുപടി നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരം കഴിഞ്ഞ ദിവസം ഒരു പുതിയ ചിത്രം പങ്കുവെച്ചിരുന്നു. മനോഹരമായ ചിത്രത്തിന് താരം നൽകിയ തലക്കെട്ടിനുള്ള മറുപടി ആയിരുന്നു ഒരു ആരാധകൻ താരത്തിന് നൽകിയ മറുപടി. ഒറ്റക്ക് ജീവിക്കുവാൻ പഠിക്കുക. അത് നിങ്ങളെ കൂടുതൽ കരുത്തരാക്കും എന്നായിരുന്നു താരം തന്റെ ചിത്രത്തിന് നൽകിയ തലക്കെട്ട്. ഉടനെ അതിനു വന്ന കമന്റ് എന്തെന്നാൽ. നല്ലൊരു പനി വന്നാൽ മതി ആരുടെ എങ്കിലും സഹായം വേണ്ടി വരും എന്നും ജീവിതം എന്നും ഒരു പങ്കാളിയുടെ കൂടെ കഴിയുന്നതാണ് നല്ലത് എന്നും ആയിരുന്നു. താരത്തിന് കിട്ടിയ മറുപടി.

ഉടനെ ഈ കമന്റിന് മറുപടി നൽകുവാനും താരം മറന്നില്ല. പനി വന്നാൽ നോക്കുവാൻ എന്തിനാണ് ഒരു പങ്കാളി എന്നും അതിനു ഒരു നേഴ്സ് ആയാലും പോരെ എന്നാണ് അനുമോൾ ഇദ്ദേഹത്തിന് നൽകിയ മറുപടി. തന്നോട് കല്യാണം കഴിക്കുവാൻ ആവശ്യപെട്ട ആൾക്ക് തക്കതായ മറുപടി തന്നെയാണ് താരം തിരികെ നൽകിയത് എന്നാണ് മറ്റു ആരാധകർ ഈ സംഭവത്തിന് നേരെ മറുപടി പറഞ്ഞിരിക്കുന്നത്. കൂടെ നല്ല കലക്കൻ മറുപടി പറഞ്ഞതിന് നല്ല പ്രോത്സാഹനവും താരത്തിന് ആരാധകരുടെ ഭഗത് നിന്ന് കിട്ടുകയുണ്ടായി.

താരങ്ങൾക്ക് നേരെ ഇത്തരത്തിൽ കമന്റുകൾ കിട്ടുന്നത് ഇപ്പോൾ വളരെ കൂടിയിരിക്കുകയാണ്. മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗാമായ അനുമോൾ തന്റെ സിനിമ ജീവിതത്തിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിൽ വിജയിച്ച ഒരു താരം കൂടിയാണ്.