വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്, മനസ്സ് തുറന്ന് ആണ് ജോസഫ്

വർഷങ്ങൾ കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായി നിൽക്കുന്ന താരമാണ് അനു ജോസഫ്. കലാഭവനിൽ അംഗമായിരുന്ന അനു സീരിയലുകളിലേക്ക് എത്തിപെടുകയായിരുന്നു. നിരവധി ആരാദകർ ആണ് താരത്തിന് ഉള്ളത്. സീരിയലുകളിൽ സജീവമായി നിൽക്കുമ്പോഴും സിനിമകളിലും അനു ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവും എന്നും അനുവിനു ആരാധകരെ നേടികൊടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും സീരിയലുകളിൽ സജീവമാണ് താരം. കോമഡി റോളുകൾ ആണെങ്കിലും സീരിയസ് റോളുകൾ ആണെങ്കിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നത് അനുവിനെ എന്നും വ്യത്യസ്തയാക്കി.

പരമ്പരകളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. നിരവധി ഫോളോവെഴ്‌സ് ആണ് അനുവിന്റെ യൂട്യൂബ് ചാനലിനും ഉള്ളത്. അനു പങ്കുവെക്കുന്ന ഓരോ  വിഡിയോകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. മിക്കപ്പോഴും സഹതാരങ്ങൾക്കൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ചും സൗന്ദര്യ രഹസ്യങ്ങൾ പങ്കുവെച്ചുമാണ് അനു പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്.

പ്രേക്ഷകർക്ക് പ്രിയങ്കരിയായി തുടരുകയാണെങ്കിലും വർഷങ്ങൾ കൊണ്ട് അനു നേരിട്ട് കൊണ്ടിരിക്കുന്ന ചോദ്യമാണ് എന്ത് കൊണ്ടാണ് വിവാഹം ഇത് വരെ കഴിക്കാത്തത് എന്ന്. പല അഭിമുഖങ്ങളിലും വിവാഹം വൈകുന്നതിനെ കുറിച്ച് അനുവിനോട് ചോതിച്ചിരുന്നുവെങ്കിലും അതിനൊന്നും വ്യക്തമായ മറുപടി താരം നല്കയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ തന്റെ വിവാഹം വൈകുന്നതിനെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് അനു. വിവാഹം ഒരിക്കലും വേണ്ട എന്ന് വെച്ചിട്ടില്ലെന്നും വിവാഹം കഴിക്കാൻ തനിക്ക് താൽപ്പര്യം ഉണ്ടെന്നും എന്നാൽ ഇത് വരെ യോജിച്ച ആളെ കണ്ടെത്താനായില്ല എന്നുമാണ് അനു പറയുന്നത്. എന്നും ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹമില്ലാത്ത ആൾ കൂടിയാണ് താൻ എന്നും താരം പറയുന്നു.

അത് കൊണ്ട് തന്നെ മനസിന് ഇഷ്ട്ടം തോന്നുന്ന ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും എന്നുമാണ് അനു പറഞ്ഞത്. വിവാഹം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് തനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ടെന്നും അനു പറയുന്നു. തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി തന്റെ കൂടെ സ്നേഹത്തോടെ കഴിയുന്ന ഒരാളെ ആയിരിക്കണം വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ ആഗ്രഹം എന്നും അനു പറഞ്ഞു. വിവാഹിത ആകണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെകിലും ഇപ്പോഴുള്ള ജീവിതത്തിൽ തനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല എന്നും താരം പറഞ്ഞു.