പ്രണയം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതാണ്

വർഷങ്ങൾ കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായി നിൽക്കുന്ന താരമാണ് അനു ജോസഫ്. കലാഭവനിൽ അംഗമായിരുന്ന അനു സീരിയലുകളിലേക്ക് എത്തിപെടുകയായിരുന്നു. നിരവധി ആരാദകർ ആണ് താരത്തിന് ഉള്ളത്. സീരിയലുകളിൽ സജീവമായി നിൽക്കുമ്പോഴും സിനിമകളിലും അനു ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവും എന്നും അനുവിനു ആരാധകരെ നേടികൊടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും സീരിയലുകളിൽ സജീവമാണ് താരം. കോമഡി റോളുകൾ ആണെങ്കിലും സീരിയസ് റോളുകൾ ആണെങ്കിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നത് അനുവിനെ എന്നും വ്യത്യസ്തയാക്കി. പരമ്പരകളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. നിരവധി ഫോളോവെഴ്‌സ് ആണ് അനുവിന്റെ യൂട്യൂബ് ചാനലിനും ഉള്ളത്. അനു പങ്കുവെക്കുന്ന ഓരോ  വിഡിയോകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. മിക്കപ്പോഴും സഹതാരങ്ങൾക്കൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ചും സൗന്ദര്യ രഹസ്യങ്ങൾ പങ്കുവെച്ചുമാണ് അനു പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അനു പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിവാഹത്തെ കുറിച്ചുള്ള അനുവിന്റെ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ സാഹചര്യം പ്രതികൂലം ആയതിനാൽ ആ പ്രണയം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു എന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല എന്നും അനു പറഞ്ഞു. പിന്നീട് എന്തെക്കെയോ കാരണങ്ങൾ കൊണ്ട് വിവാഹം താമസിച്ച് പോയി. വിവാഹം ഒന്നും കഴിക്കുന്നില്ലേ എന്ന് പലരും ചോദിച്ചിരുന്നു. വീട്ടിൽ ആദ്യമൊക്കെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്ന സമയത്ത് ‘അമ്മ എന്നോട് ചോദിച്ചു എന്നാണ് വിവാഹം കഴിക്കാൻ പോകുന്നത്? വിവാഹം കഴിക്കണ്ടേ എന്നൊക്കെ.

വിവാഹം ഒക്കെ അതിന്റെ സമയത്ത് അങ്ങ് നടക്കും എന്നാണ് എനിക്ക് പറയാൻ ഉള്ളത്. അത് പോലെ തന്നെ അഭിനയത്തിൽ ഒരു ഇടവേള വന്നപ്പോൾ ഡ്രസ്സ് സെയിൽ ഫീൽഡിലേക് തിരിഞ്ഞിരുന്നു. എന്നാൽ പിന്നീട് അഭിനയത്തിലേക്ക് വീണ്ടും വന്നപ്പോൾ രണ്ടും കൂടി ഒരുമിച്ച് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ ആയതോടെ അഭിനയം മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.