ഷെൽഫുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ വായിച്ചു ബോധ തലം മാറുന്നവർ


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് അനൂപ് മേനോൻ. വർഷങ്ങൾ കൊണ്ട് താരം  സിനിമയിൽ സജീവം ആണ്. സീരിയൽ രംഗത്ത് കൂടി ആണ് താരം അഭിനയത്തിലേക്ക് എത്തുന്നത് എങ്കിലും പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇന്ന് ഒരു നടൻ മാത്രമല്ല അനൂപ് മേനോൻ, മറിച്ച് ഒരു തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും എല്ലാം ആണ് താരം. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ആരാധകർ ഉള്ള പോലെ നിരവധി വിമർശകരും അനൂപ് മേനോന് ഇന്ന് ഉണ്ട്.

അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളെ നിരവതി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്. അത്തരത്തിൽ ഇപ്പോൾ അനൂപ് മേനോനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ്ബ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലിബിൻ പാരാവാൻ ചാലിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അനൂപ് മേനോൻ അഥവാ ഒരു ഇന്റെലെക്ട്ല് പൊങ്ങച്ചക്കാരൻ. വീട്ടിൽ അല്പം സ്ഥിതിയൊക്കെ ഉള്ള, സമൂഹത്തിൽ ടോപ് ക്ലാസ് എന്ന് വിശേഷിപ്പിക്കാവുന്ന ഇടങ്ങളിൽ വളരുന്നവർ. (ഇതൊന്നും തന്നെ അപരാധമാണെന്ന് ധരിക്കുന്നു എന്ന് അർത്ഥമില്ല.) ഷെൽഫുകളിൽ അടക്കി വെച്ച പുസ്തകങ്ങൾ വായിച്ചു ബോധ തലം മാറുന്നവർ. ഇവർ പലരുമായേക്കാം എഴുത്തുകാർ, പത്ര പ്രവർത്തകർ, ഇംഗ്ലീഷിൽ കവിത എഴുതുന്നവർ അങ്ങനങ്ങനെ. ഇവരിൽ ചിലർ സിനിമയിൽ എത്തിയേക്കാം.

രഞ്ജിത്ത്, പത്മരാജൻ, മുരളി ഗോപി, അനൂപ് മേനോൻ എന്നിവർ ഉദാഹരണം. ഇതിൽ രഞ്ജിത്ത് പലപ്പോഴും വലം കയ്യിൽ വിസ്കിയും ഇടതു കയ്യിൽ വില കൂടിയ സിഗരറ്റും കത്തിച്ച് ഫിലോസഫിയിൽ ട്യൂഷൻ എടുത്തു കളയും. പിന്നീട് മൂപ്പർ വഴിയിൽ ആ പരിപാടി ഉപേക്ഷിക്കുകയും മുരളി ഗോപിയും അനൂപ് മേനോനും കൂടെ ആ ഉദ്യമം ഏറ്റെടുക്കുകയും ചെയ്തു. പരിണിത ഫലമായി കുറെ കൾട്ടുകളും കുറച്ചു മികച്ച ഫിലിമുകളും ഉണ്ടായി.

ഇതിൽ അനൂപ് മേനോൻ ബ്യൂട്ടിഫുൾ എന്ന മനോഹര ചിത്രം എടുത്തു എന്നതൊഴിച്ചാൽ പിന്നീട് വന്നത് അധികവും നേരത്തെ പറഞ്ഞ പൊങ്ങച്ചക്കാരന്റെ ടോപ് ക്ലാസ് ഫിലോസഫികളാണ്. ഇതൊക്കെ പറയാൻ കാരണം അനൂപ് മേനോന്റെ ഈയിടെ ഇറങ്ങിയ കിങ് ഫിഷ്, വരാൽ, പദ്മ എന്നീ സിനിമാ പാതി കാഴ്ച്ചാനുഭവങ്ങളാണ്. പ്രിയപ്പെട്ട അനൂപ് മേനോൻ താങ്കൾ ഉയർന്ന വായനാനുഭവങ്ങൾ ഉള്ള ഒരു ഇന്റെലെക്ച്വൽ തന്നെയാണ് തർക്കമില്ല. അതിന്റെ പൊങ്ങച്ചം ദൂരെ എറിഞ്ഞു പടം പിടിക്കൂ അതിനുള്ള പോട്ടെൻഷൽ നിങ്ങൾക്കുണ്ട് എന്നുമാണ് പോസ്റ്റ്.