ഇതൊക്കെ കുറച്ച് ഓവർ അല്ലെ അനൂപ് മേനോൻ എന്നാണ് ആരാധകൻ ചോദിക്കുന്നത്


ഒരു നടൻ എന്നതിലുപരി തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ, ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു.

2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. ഇപ്പോഴിതാ അനൂപ് മേനോൻ സംവിധാനം ചെയ്ത പദ്മ എന്ന ചിത്രം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം. അനൂപ് മേനോൻ തന്നെ ആണ് ചിത്രത്തിൽ നായകനായി എത്തിയത്.

നിർമ്മാതാവ് കൂടി ആണ് അനൂപ് മേനോൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പദ്‌മയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ, മുണ്ട് ഉടുത്ത സംവിധായകൻ നിലത്ത് ഇരിക്കുന്നു. എന്തൊരു കുലീനൻ എന്ന് പറയാൻ വേണ്ടി ആവും ഈ പിക്ക് ഒക്കെ ഇപ്പോൾ പുറത്ത് വിടുന്നത്. പദ്മ യുടെ ലൊക്കേഷൻ നിൽ അനൂപ് മേനോൻ എന്നാണ് ഈ ചിത്രത്തിന് ആരാധകൻ നൽകിയ തലേക്കെട്ടും.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഏലകാട്ടിൽ പിന്നെ ഡബിൾ സെറ്റ് സോഫ ഇടാൻ പറ്റുവോ, ലുങ്കി ഉടുക്കുന്നവർ എല്ലാം കുലീനന്മാർ ആണ .എന്റെ അറിവിൽ അല്ല, ലാലേട്ടൻ, മമ്മുക്ക ഒക്കെ ഇതുപോലെ ഇരുന്നാൽ, സോഷ്യൽ മീഡിയ ഫുള്ള് അവരെന്ത് കുലീനർ എന്നായിരിക്കും ചർച്ച, ഇതിപ്പോ ഇങ്ങേര് ചെയ്തപ്പോൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എടുത്തത് എന്നായി, എന്താ ല്ലേ.

 

ഈ പിക്കും ഈ സിനിമയും കണ്ടവർക്ക് അറിയാം അങ്ങേരാ മുണ്ട് ഉടുത്തിട്ട് അഭിനയിച്ച ഷോട്ട് വന്ന് ഫൈനലൈസ് ചെയ്യുകയാണ്, ഷോട്ടിൽ മുണ്ട് ഉടുത്തിട്ട് പിന്നെ മോണിറ്ററിൽ കാണാൻ വരുന്നേരം കോട്ടിട്ട് വരാൻ പറ്റില്ലല്ലോ. അങ്ങേരാ ചിത്രത്തിന്റെ സംവിധായകൻ മാത്രം അല്ലല്ലോ നടൻ കൂടിയല്ലേ, പടത്തിൽ ഈ കോസ്റ്റ്യൂം ഇട്ടുള്ള സീൻ ഉണ്ട്.മാത്രല്ല,പുള്ളി അല്ലേ സംവിധായകൻ.അപ്പോ ഷോട്ട് നോക്കുമ്പോൾ ഇരിക്കാൻ ദിവാൻകോട്ട് ഒന്നും കൊണ്ട് വരാൻ പറ്റില്ലല്ലോ ജില്ലണ്ണാ. നിങ്ങള് ക്ഷമിച്ച് കള തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.