സന്തോഷവാർത്തയുമായി അനൂപ്, ആശംസകളുമായി ആരാധകരും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിൽ കൂടിയാണ് അനൂപ് പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത്. പരമ്പരയിൽ അഭിനയിച്ച്  കൊണ്ടിരിക്കുമ്പോൾ തന്നെ ആണ് താരത്തിന് ബിഗ് ബോസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നതും. അതോടെ താരം ബിഗ് ബോസ്സിലും മത്സരാർത്ഥി ആയി എത്തുകയായിരുന്നു. ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. പരുപാടിയിൽ പലപ്പോഴും തന്റെ വ്യക്തിപരമായ കാര്യങ്ങൾ അനൂപ് പങ്കുവെച്ചിരുന്നു. ഈ കൂട്ടത്തിൽ തനിക്ക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസ്സിൽ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് അനൂപ് തുറന്നു പറയുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ഇഷ എന്നാണ് തന്റെ പ്രണയിനിയുടെ പേര് എന്നും ആൾ ഒരു ഡോക്ടർ ആണെന്നുമൊക്കെ താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു പിന്നാലെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം നടത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷമായി ഞങ്ങൾ പരസ്പ്പരം അറിയാവുന്നവർ ആണെന്നും ഇനിയുള്ള ജീവിതത്തിലും ഒന്നിച്ച് പോകാൻ തീരുമാനം എടുക്കുകയായിരുന്നു എന്നുമാണ് വിവാഹ നിശ്ചയത്തിന് ശേഷം അനൂപ് പറഞ്ഞത്. വിവാഹം കുറച്ച് നാളുകൾ കഴിഞ്ഞേ കാണു എന്നും വിവാഹ തീയതി എല്ലാവരെയും അറിയിക്കാം എന്നും താരം പറഞ്ഞിരുന്നു. അതിനു ശേഷം ഇടയ്ക്ക് ഇടയ്ക്ക് അനൂപ് ഇഷയുമൊത്തുള്ള ചിത്രങ്ങൾ തന്റെ  സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ അനൂപ് ഉടൻ തന്നെ വിവാഹിതൻ ആകുന്നു എന്ന വാർത്ത ആണ് താരത്തിന്റേതായി ഇപ്പോൾ പുറത്ത് വരുന്നത്.

അനൂപ് ഉടനെ വിവാഹിതൻ ആകുന്നു എന്നും വിവാഹ തീയതി എടുത്തു എന്നുമാണ് വാർത്തകൾ വരുന്നത്. ഇതോടെ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും തന്നെ അനൂപിന്റെ വിവാഹത്തിന് പങ്കെടുക്കുമെന്നും കൂട്ടത്തിൽ മോഹൻലാലും കാണുമെന്നും ഉള്ള പ്രതീക്ഷയിൽ ആണ് ആരാധകർ. ഒപ്പം ബിഗ് ബോസും അനൂപിന്റെ വിവാഹത്തിൽ പങ്കെടുത്താൽ നന്നായിരിക്കും എന്നുള്ള ആഗ്രഹവും ആരാധകർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആണ് അനൂപ് അഭിനയിച്ച അജഗജാന്തരം എന്ന ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.