സന്തോഷ് പണ്ഡിറ്റിന് എല്ലാം അറിയാമായിരുന്നു, നേരുത്തെ തന്നെ പറഞ്ഞതും ആണ്

നിരവധി ആരാധകർ ആണ് സ്റ്റാർ മാജിക്കിന് ഉള്ളത്. ആദ്യം ടമാർ പടാർ എന്ന പേരിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്തിരുന്നത് എങ്കിലും പിന്നീട് സ്റ്റാർ മാജിക്ക് എന്ന പേരിലേക്ക് പരുപാടി മാറ്റുകയായിരുന്നു. മികിക്രി കലാകാരന്മാരെയും മിനിസ്ക്രീൻ താരങ്ങളെയും കൂടുതൽ പങ്കെടുപ്പിച്ച് കൊണ്ട് ഒരുക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു പരിപാടിക്ക് ലഭിച്ചുകൊണ്ടിരുന്നത്. യൂട്യുബിലും പരിപാടിയുടെ ഓരോ എപ്പിസോഡും മുൻ പന്തിയിൽ തന്നെ ആയിരുന്നു സ്ഥാനം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പരുപാടിയിൽ ഗസ്റ്റ് ആയി എത്തിയത് സന്തോഷ് പണ്ഡിറ്റ് ആയിരുന്നു, എന്നാൽ പരുപാടി പുറത്ത് ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പരിപാടിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണു പരിപാടിക്കെതിരെ ആരാധകർ പറയുന്നത്. പരുപാടിയിൽ കുറച്ച് ദിവസമായി നവ്യ നായരും പങ്കെടുത്തിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന പേരിൽ നവ്യയ്ക്കും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ കരിയർ മനഃപൂർവം ഇല്ലാതാക്കാൻ ആണ് അവർ  ശ്രമിച്ചത് എന്ന് പറഞ്ഞു സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ മറ്റ് മത്സരാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഷോ തുടങ്ങുന്നതിനു മുൻപ് തന്നെ സന്തോഷിനോട് എല്ലാം പറഞ്ഞിരുന്നു എന്നും എന്തെങ്കിലും പ്രെശ്നം ഉണ്ടങ്കിൽ ഇപ്പോൾ പറയണം എന്നും പറഞ്ഞിരുന്നു. എന്നാൽ സന്തോഷ് കുഴപ്പം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. സന്തോഷ് ആയിരുന്നില്ല അവിടെ ഗസ്റ്റ്. അത് നവ്യയും നിത്യയും ആയിരുന്നു. മറ്റു മത്സരാർത്ഥികളെ പോലെ തന്നെ ആയിരുന്നു സന്തോഷ് അവിടെ എന്നും ആണ് മറ്റ് താരങ്ങൾ പറഞ്ഞത്. പരുപാടി കഴിഞ്ഞപ്പോഴും വളരെ ഹാപ്പി ആയിട്ടാണ് സന്തോഷ് അവിടെ നിന്നും പോയത്. എന്നാൽ ഇത്തരത്തിൽ ഒരു ചീപ്പ് ഷോ എന്തിനാണ് കാണിച്ചത് എന്ന് അറിയില്ല എന്നുമാണ് താരങ്ങൾ പറയുന്നത്. ഇപ്പോൾ പരിപാടിയുടെ ഡയറക്ടർ ആയ അനൂപ് ജോണിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പരുപാടിയിലെ മറ്റ് മത്സരാർത്ഥികളെ ടാഗ് ചെയ്തുകൊണ്ട് ഓഎംകെവി എന്നാണ് അനൂപ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമെന്റുമായി എത്തിയത്.

അത് കലക്കി….. ഇതിന്റെ എങ്ങാനും പേരിൽ പരിപാടി നിർത്തിയാൽ…. വീട്ടിൽ കയറി ഇടിക്കും…. 4 ഉം 3ഉം 7 പേരുടെ വിമർശനത്തിൽ വീണു പോകാൻ പാടില്ല അതിൽ 100 ഇരട്ടി ഇഷ്ടങ്ങൾ നിങ്ങൾക്ക് പുറകിൽ ഉണ്ട്, ധൈര്യമായി മുൻപോട്ട് പോവുക, അനൂപ് സർ ഇനിയെങ്കിലും ഈ പരുപാടി അറിയാൻ മേലാത്തവരെ കൊണ്ട് വരാതെ നോക്കുക..ടമാർ പടാർ….. മുതൽ ഇപ്പോൾ സ്റ്റാർ മാജിക് വരെ കാണുന്ന പ്രേഷകൻ എന്ന നിലയിൽ പറയുന്നതാണ്… കഴിവുള്ള കലാകാരന്മാർ അതിൽ തന്നെ ഉണ്ടല്ലോ പിന്നെ എന്തിനാ ഇങ്ങനെ ഉള്ള അവതരാൻ മാരെ കൊണ്ട് വന്നു വിമർശനം ഏറ്റുവാങ്ങുന്നന്നത്… പിന്നെ ഇത് പൊളിക്കാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു…. അതിന്റ ഭാഗം ആയി കരുതി ഇനിയും മുന്നോട്ട്… പോകുക കട്ട സപ്പോർട്… എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ട്, പണ്ട് തങ്കച്ചൻ സന്തോഷ് പണ്ഡിറ്റിന്റെ ആരാധികയായി വരുന്ന ഒരു സ്കിറ്റിലും എന്നെ അപമാനിച്ചേ എന്നും പറഞ്ഞു മോങ്ങിയതാണ് … ഉണ്ണി മുകുന്ദന്റെ പെങ്ങളായി വന്നിട്ടുണ്ട് തങ്കച്ചൻ… എന്നിട്ടല്ലേ, “പിണ്ടി”റ്റിന് സ്റ്റാർ മാജിക് എന്തെന്ന് മനസിലായിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് അനൂപ് പങ്കുവെച്ച പോസ്റ്റിന് ലഭിക്കുന്നത്.