അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിൽ കൂടി ആണ് താരം സിനിമയിൽ തന്റെ നായികയായുള്ള അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടന്ന് തന്നെ താരം സിനിമയിൽ ശ്രദ്ധ നേടുകളും ചെയ്തു. ലിച്ചി എന്ന കഥാപാത്രത്തെ ആണ് സിനിമയിൽ താരം അവതരിപ്പിച്ചത്. ആദ്യ ചിത്രം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ അന്നയ്ക്ക് നേടി കൊടുത്തു. ഇന്നും പലരും ലിച്ചി എന്ന പേരാണ് അന്നയെ വിളിക്കുന്നത് എന്നതാണ് സത്യം.

നേഴ്‌സിങ് പഠിച്ച അന്ന ജോലിക്കായി വിദേശത്തേക്ക് പോകാൻ നിൽക്കവേ ആണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. അങ്ങനെ ആ അവസരം വേണ്ട എന്ന് വെച്ചാണ് താരം സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം അഭിനയം തന്നെ തന്റെ പ്രഫഷൻ ആക്കാൻ അന്ന തീരുമാനിക്കുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താഴ്‌തിനു അവസരം ലഭിച്ചു. അന്നയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച അവസരം ആയിരുന്നു അയ്യപ്പനും കോശിയിലെയും.

ചിത്രത്തിൽ പ്രിത്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിൽ ആണ് അന്ന എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അന്ന പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മേക്കപ്പ് ഇട്ട് കളിയ്ക്കാൻ ഞാൻ എന്നും ഇഷ്ട്ടപ്പെടുന്നു, എനിക്ക് അതിൽ പരിധികൾ ഒന്നും ഇല്ല, എന്നെ സംബന്ധിച്ചിടത്തോളം മേക്കപ്പ് ദൈവതുല്യം ആണ് എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അന്ന കുറിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ  നേടുകയും ചെയ്തു. മേക്കപ്പ് വസ്തുക്കൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ ആണ് അന്ന ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകളും ഈ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് വരുന്നുണ്ട്.