ഇത് നമ്മുടെ അന്ന ബെൻ അല്ലെ, താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. നീളമുള്ള ചുരണ്ടമുടിക്കാരിയായ കുമ്പളങ്ങിക്കാരിയായ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല മാസ് ഡയലോഗിലൂടെ കയ്യടി നേടുന്ന നായക സങ്കൽപ്പത്തെ ആദ്യത്തെ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ യുവതാരം തിരുത്തി കുറിച്ചു. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ആണ് ഈതവണ താരം എത്തിയിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ആളാകെ മാറിപ്പോയല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

നടി എന്നതിലുപരി ഫാഷൻ ഡിസൈനർ കൂടിയാണ് അന്ന. അഭിനയത്തോടൊപ്പം മോഡലിങ് രംഗത്തും താരം സജീവമാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം കഴിഞ്ഞ ഒരു വർഷമായി ബാംഗ്ലൂറിൽ ജോലി നോക്കി വരുകയാണ്. അതിനിടെയിലാണ് താരത്തിന്റെ സിനിമ പ്രവേശനം.അന്നയെ കൂടാതെ കുമ്പളങ്ങി നൈറ്റ്സില്‍ നിരവധി പുതിയ താരങ്ങളും അഭിനയിച്ചിരുന്നു. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതിയ സിനിമ മധു സി നാരായണനാണ് സംവിധാനം ചെയ്തത്. വര്‍ക്കിങ്ങ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം,ശ്രീനാഥ് ഭാസി,ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.