ബിനു എന്ന കഥപാത്രം അന്നയ്ക് ഒട്ടും ചേരില്ല എന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ


സിനി ഫൈൽ ഗ്രൂപ്പിൽ മിലൻ ജോ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാപ്പ സിനിമ ഇറങ്ങിയതിനു ശേഷം അതിലെ ബിനു എന്ന കഥപത്രം ചെയ്ത അന്ന ബെന്നിന് പല തരത്തിലുള്ള രീതിയിൽ ആണ് അവരെ ആക്രമിക്കുന്നത് അവർക്ക് ആ കഥാപാത്രം ചേരില്ല എന്നു ഒരു ഗുണ്ടക്ക് ഉള്ള ലുക്ക്‌ ഇല്ല എന്നുള്ള വാദങ്ങൾ ആണ്.

അവരെ കളിയാക്കുന്നവർ പറയുന്നത് ഒരു സാധാരണ പെൺകുട്ടി കാഴ്ച്ചയിൽ വളരെ ദുർബല ആണെന്ന് ഇവിടെത്തെ സൊ കാൾഡ് ആളുകൾ പറയുന്ന ബിനു. ബിനു എന്ത് കൊണ്ട് ഗുണ്ട ആയി ഒരു സാധരണക്കാരി ആയിരുന്ന അവർ അവരുടെ ചേട്ടന്റെയും കോട്ട മധുവും ഒക്കെ കാരണം ആണ് അവർ ഇതിലൊട്ട് എടുത്ത് എറിയപ്പെട്ടത് സ്വന്തം ചേട്ടനെ കൊന്നവനെ വെറുതെ വിടാനുള്ള മഹാമനസ്കതയൊന്നും ബിനുവിന് ഉണ്ടായിക്കാണില്ല.

അതിനു അവർക്ക് അവരുടെ ശരീരത്തിന്റെ ശക്തിയേക്കാൾ വേദനയുടെ തീ ചൂളയിൽ വെന്തുരുകിയ മനസ്സിന്റെ ശക്തി ഉണ്ടായിരുന്നു. അവരുടെ കൂടെ നിൽക്കാൻ അവളുടെ വേദന മനസിലാക്കാൻ പറ്റുന്ന ആളുകളും കൂടെ ഉണ്ടായിരുന്നു കോട്ട മധുവിനു ബിനു ഒരു എതിരാളി അല്ല എന്ന തോന്നൽ പോലും ഉണ്ടായത് അവർ ഒരു സ്ത്രീ ആയതു കൊണ്ടും അവരെ കണ്ടാൽ പ്രതികാരം ഉള്ളിൽ കൊണ്ട് നടക്കുന്ന ആളായിട്ട് പോലും തോന്നാത്തതു കൊണ്ട് ആണ്.

ശക്തി കൊണ്ട് നേരിടുന്നതിനു പകരം ബുദ്ധി കൊണ്ട് നേരിട്ടു അതിൽ കോട്ട വീണു എല്ലാവരിലും ഉണ്ട് ബിനു പുതുവെ കാണുമ്പോൾ ദുർബലരെന്നു തോന്നുന്ന ആളുകൾ അവർക്ക് വേദനിക്കുമ്പോൾ അവർ ബിനു ആകും അന്ന ബെൻ ഇൻ ബിനു എന്നുമാണ് പോസ്റ്റ്. ദുർബലയായ ഒരു കഥാപാത്രത്തിന്റെ മാറ്റം വോയിസ് മോഡുലേഷനിൽ എങ്കിലും കാണിക്കാൻ സാധിക്കാത്തതാണ് അവർക്ക് പറ്റിയ പ്രശ്നം.

മണിച്ചിത്രത്താഴിൽ ശോഭന ആദ്യം ഒരു സാധാരണക്കാരിയായ പെൺകുട്ടിയായാണ് അഭിനയിച്ചത്. പക്ഷേ അവസാനം വരുന്ന അവരുടെ ട്രാൻസ്ഫർമേഷൻ അതാണ് ആ കഥാപാത്രത്തെ വേറെ ലെവൽ ആക്കുന്നത്, അന്ന ബെന്നിന്റെ രൂപത്തെയോ ശരീരത്തെയോ ശബ്ദത്തെയോഅല്ല ആൾക്കാർ വിമർശിച്ചത്. അത് പോലെയുള്ള പവർ ഫുൾ റോള് കിട്ടിയിട്ട് കഞ്ഞി അഭിനയം വച്ചു നശിപ്പിച്ചതിനെ പറ്റിയാണ്. സീരിയസ് ആയി സംസാരിക്കുമ്പോൾ മുഖത്തൊരു ഭാവമാറ്റമെങ്കിലും വേണ്ടേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.