പക്വത ഇല്ലാത്ത പ്രായത്തിലെ ഒരു പെൺകുട്ടിയുടെ തീരുമാനം ആയിരുന്നു അങ്ങനെ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. ടൈറ്റിൽ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാൻ അവസരം കിട്ടിയ ആൻ ആ ചിത്രത്തിൽ തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തു. നടൻ അഗസ്റ്റിന്റെ മകൾ കൂടിയാണ് ആൻ എന്നത് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. എൽസമ്മ എന്ന ആൺകുട്ടി തീയേറ്ററിലും വിജയം നേടിയിരുന്നു. താരത്തിനൊപ്പം കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഒക്കെ എത്തിയതോടെ ചിത്രം ഹിറ്റ് ആകുകയും ചെയ്തു. എന്നാൽ ആദ്യ ചിത്രത്തിൽ ലഭിച്ച ഒരു സ്വീകരണം താരത്തിന് പിന്നീടുള്ള ചിത്രങ്ങളിൽ ലഭിച്ചില്ല എന്ന് തന്നെ പറയാം. പിന്നീട് ചിത്രങ്ങൾ ചെയ്തു എങ്കിലും അവയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല എന്നും പറയാം. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. ജോമോനെ ആണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്.

പതിവ് നായികമാരെ പോലെ ആനും വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപാണ് ജോമോനും ആനും വിവാഹമോചിതർ ആകുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ഈ വാർത്ത സ്ഥിതീകരിച്ച് കൊണ്ട് ആനും എത്തിയിരുന്നു. ഇപ്പോൾ സിനിമയിലേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. ഇരുപത്തി മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ തീരുമാനം ആയിരുന്നു ആ വിവാഹം. പക്വത കുറവ് കൊണ്ട് പെട്ടെന്ന് എടുത്ത ഒരു തീരുമാനം. എന്നാൽ പക്വതയാണോ വിവാഹ ജീവിതത്തെ വിജയത്തിലേക്ക് എത്തിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അത് കൊണ്ട് തന്നെ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്ന് പോകേണ്ടി വന്നു. എന്നാൽ അതിനെ ഒക്കെ പോസിറ്റിവ് ആയിട്ടേ എനിക്ക് ഇപ്പോൾ കാണാൻ കഴിയു എന്നും ആൻ പറഞ്ഞു.

കൂടാതെ ജീവിതത്തിലെ ഒരു സമയത്തിൽ ഞാൻ ഞാൻ പോലും അറിയാതെ ഒരു മുറിയിൽ മാത്രമായി ഒതുങ്ങി പോയി. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും എനിക്ക് ആ സമയത്ത് കഴിയുമായിരുന്നില്ല. ദിവസങ്ങളോളം ഞാൻ ആ മുറിയിൽ കഴിച്ചുകൂട്ടി. എന്നാൽ ജീവിതം അങ്ങനെ കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല. എനിക്ക് എന്നിലേക്ക് തന്നെ തിരിച്ച് വരണമെന്ന് തോന്നി. അങ്ങനെ ആണ് ഞാൻ ഇപ്പോൾ വീണ്ടും നിങ്ങൾക്ക് മുന്നിലേക്ക് എത്തിയത് എന്നും ആൻ പറയുന്നു.