ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഞാൻ അവിടെ വെച്ച് നാണംകേട്ടു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമാണ് അഞ്ചു അരവിന്ദ്. നിരവധി ചിത്രങ്ങളുടെയും മിനിസ്ക്രീൻ പാരമ്പരകളുടെയും ഭാഗമായ താരം ഇടവേളകൾ എടുത്താണ് ഓരോ ചിത്രങ്ങളും സീരിയലുകളും ചെയ്തിരുന്നത്. എന്നാൽ നീണ്ട ഇരുപതോളം വർഷങ്ങൾ ആണ് അഞ്ചു ക്യാമറയുടെ മുന്നിൽ നിന്നും മാറി നിന്നത്. ഇടവേള എടുത്തുവെങ്കിലും വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവും താരം നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം ഒന്ന് രണ്ടു സിനിമകളിൽ അഭിനയിച്ച അഞ്ചു പിന്നീട് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പതുക്കെ മലയാളി സിനിമ പ്രേമികൾ അഞ്ജുവിന്റെ മുഖം മറന്നു തുടങ്ങിയിരുന്നു എന്ന് തന്നെ പറയാം. കാരണം വിവാഹത്തോടെ സിനിമ അവസാനിപ്പിച്ച് കുടുംബത്തിനൊപ്പം ജീവിതം ആസ്വദിക്കുന്ന നടിമാരിൽ അഞ്ജുവിനെയും അവർ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ വീണ്ടും സിനിമയിൽ വർഷങ്ങൾക്ക് ഇപ്പുറം തിരിച്ച് വരവ് നടത്തുകയായിരുന്നു അഞ്ചു.

തമിഴിലും ഒരു സമയത്ത് വളരെ സജീവമായി നിന്ന താരമാണ് അഞ്ചു. ഇപ്പോഴിതാ വിജയ് ചിത്രത്തിൽ നായികയായി അഭിനയിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച രസകരമായ ഒരു സംഭവം ആണ് അഞ്ചു ഇപ്പോൾ ഒരു അഭിമുഖത്തിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് വിജയ്‌ക്കൊപ്പം ഞാൻ പൂവേ ഉനക്കാഗ എന്ന ചിത്രത്തിൽ ഞാൻ നായികയായി അഭിനയിച്ച സമയം ആയിരുന്നു. വിജയിയും അന്ന് ഇപ്പോൾ ഉള്ളത് പോലെ സ്റ്റാർഡം ഒന്നും ഇല്ലായിരുന്നു. ഒരു പുതുമുഖം പോലെ തന്നെ ആയിരുന്നു. എന്നാൽ ഞങ്ങൾ രണ്ടു പേർക്കും കരിയർ ബ്രേക്ക് തന്നെ ചിത്രം ആയിരുന്നു അത്. അത് കഴിഞ്ഞു ഒരിക്കൽ എനിക്ക് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കൂടി യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വന്നു. അവിടുത്തെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ട്രെയിൻ വന്നു ഇറങ്ങി കഴിഞ്ഞാൽ പോർട്ടർമാർ ഓടിവന്നു നമ്മുടെ ബാഗ് എടുക്കും. എന്നിട് വലിയ കൂലിയും ചോദിക്കും.

ഇത് എനിക്ക് നന്നായി അറിയാം. അങ്ങനെ ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്നു ഇറങ്ങിയപ്പോൾ കുറെ ആളുകൾ ഓടി വന്നു. ഒരാളും എന്റെ ബാഗ് എടുക്കരുത് എന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. എന്നാൽ അവർ പോർട്ടർമാർ അല്ല എന്നും പൂവേ ഉനക്കാഗ സിനിമ കണ്ടു കഴിഞ്ഞു സ്നേഹം അറിയിക്കാൻ എത്തിയവർ ആണെന്നും അറിഞ്ഞതോടെ ഞാൻ ശരിക്കും ചമ്മി പോയി. അത് പോലെ നാണം കേട്ട ഒരു അവസരം  അതിനു മുൻപും പിൻപും എനിക്ക് ഉണ്ടായിട്ടില്ല എന്നുമാണ് അഞ്ചു പറഞ്ഞത്.