നടി അഞ്ജലി നായർ വീണ്ടും അമ്മയായി, സന്തോഷം പങ്കുവെച്ച് താരം

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ആമസോൺ പ്രൈമിലൂടെയെത്തിയ ‘ദൃശ്യം 2’ എന്ന സിനിമയിൽ സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അടുത്തിടെ ഏറെ ശ്രദ്ധേയയായ താരമാണ് നടി അഞ്ജലി നായർ, ഇപ്പോൾ താൻ രണ്ടാമതും അമ്മയായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ജൂലൈ 23നു രാവിലെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് അഞ്ജലി.അഞ്‌ജലിയ്ക്കു വളരെ അഭിമാനകരമായ നിമിഷം എന്തെന്നാൽ കുഞ്ഞിന്റെ ഓരോ വളർച്ചയുടെ കാലഘട്ടങ്ങളിലും മലയാളത്തിലെയും തമിഴ്ലെയും സിനിമകളുടെ ഭാഗം ആവാൻ കഴിഞ്ഞു എന്നു ഉള്ളത് ആണ്. പഴിനിയിലും മധുരൈയിലും ആയി നടന്ന ഒരു ബിഗ് ബാന്നർ തമിഴ് സിനിമയുടെ ഉടനീള ഭാഗമാവാൻ സാധിച്ചു.സിനിമയിലെ ചില ഭാഗങ്ങൾ ഗർഭകാലവുമായി കടന്നു പോകുന്നതുകൊണ്ട് തന്റെ സ്വന്തം കുഞ്ഞുമായി തന്നെ അഭിനയിക്കുവാനുള്ള ഭാഗ്യവും ലഭിച്ചു. അതുമാത്രമല്ല ലാലേട്ടൻ വൈശാഖ് ചിത്രം ആയാ മോൺസ്റ്റർ എന്ന സിനിമയുടെയും ഭാഗമായി.

നവംബ‍ർ 21നായിരുന്നു അഞ്ജലിയുടെ രണ്ടാം വിവാഹം നടന്നത് , ആഡ്ഫിലിം മേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള അഞ്ജലി ‘ദൃശ്യം 2’ ഇറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധേയയായിരുന്നത്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അഞ്ജലി നായർ. നിരവധി സിനിമകളിൽ അമ്മവേഷങ്ങളിലും സഹനടിയായുമൊക്കെ സജീവമായ അഞ്ജലിയുടെ മകളും അഭിനയരംഗത്ത് സജീവമാണ്. അഞ്ജലിയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകൾ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകനായ അനീഷ് ഉപാസനയുമായി 2011ലായിരുന്നു അഞ്ജലിയുടെ വിവാഹം. ഒരു മകളുമുണ്ട് ഈ ദമ്പതികള്‍ക്ക്. 2016-ലാണ് ഇരുവരും വേ‍ർപിരിഞ്ഞത്. അജിത് രാജുവും ആദ്യ വിവാഹബന്ധം വേ‍ര്‍പെടുത്തിയിരുന്നു.