ടെക്നിക്കൽ വശങ്ങൾ അറിഞ്ഞവർക്ക് മാത്രം കാണാൻ ഉള്ളതാണോ സിനിമ


സംവിധായക അഞ്ജലി മേനോനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ റംഷീദ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, ഏറ്റവും ഇഷ്ടം ഉള്ള സംവിധായകരിൽ ഒരാളായിരുന്നു അഞ്ജലി മേനോൻ എന്നാൽ ഇന്ന് പറഞ്ഞതിനോട് യോജിക്കാൻ പറ്റില്ലതീർത്തും ബ്ലണ്ടർ ആയിട്ടാണ് തോന്നിയത്ടെക്നിക്കൽ വശങ്ങൾ അറിഞ്ഞവർക്ക് മാത്രം കാണാൻ ഉള്ളതാണോ സിനിമ? അവർക്ക് മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണോ?? എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, അത് മാത്രമല്ല അങ്ങനെ എങ്കിൽ അവർക്ക് വേണ്ടി സ്‌പെഷ്യൽ സ്ക്രീനിംഗ് പോലെ നടത്തിയാൽ മതിയില്ലേ? അല്ലേൽ പ്രൊമോഷൻ സമയത്തു പറയുക ഞങ്ങളുടെ സിനിമ കാണുന്നവർ ടെക്നിക്കൽ വശം അറിയാതെ വിമര്ശിക്കരുത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു,

പിന്നെ ടെക്നിക്കൽ വശം അറിയാത്തവർക്കും പടത്തിന്റെ ടെക്നിക്കൽ ഡിപാർട്മെന്റിന്റെ പോരായ്മയും മേന്മയും തിരിച്ചറിയാൻ പറ്റും അതിന് ലൊക്കേഷനിൽ പോകുകയോ കോഴ്‌സ് പടിക്കുകയോ വേണ്ട. ഉദാഹരണത്തിന് ഈ അടുത്ത് ഇറങ്ങിയ ആദിപുരുഷിന്റെ ട്രയ്ലർ കണ്ടിട്ട് vfx പോര എന്ന് പറഞ്ഞ പ്രേക്ഷകർ തന്നെ അവതാർ ന്റെ vfx വർക്ക് കിടിലൻ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട് ഇവർക്ക് ഒക്കെ vfx ഇൽ പൂർവ ജ്ഞാനവും ബിരുദവും ഉണ്ടായിട്ടാണോ?? അതേ പോലെ മ്യൂസിക്ക് ഡിപ്പാർട്ടമെന്റ് നല്ലതും ചീത്തയും ഉള്ളതാണെങ്കിൽ പറയും അതിന് പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നല്ല വർക്കുകൾ ഉണ്ടേൽ പ്രേക്ഷകർ സ്വീകരിക്കും ഇല്ലേൽ ഓടിച്ചു വിടും എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിനു് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു.2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി . കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്.