ദിനംപ്രതി കൂടി വരുന്ന തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനിഖ സുരേന്ദ്രൻ

ബാലതാരമായി വന്ന് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചുരുക്കം ചില ബാലതാരങ്ങളിൽ ഒരാളാണ് നടി അനിഖ. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന അനിഖ കുട്ടിത്തം നിറഞ്ഞ ചിരിയും അഭിനയ മികവും കൊണ്ട് കൊച്ചു മിടുക്കിയെ തമിഴ് സിനിമലോകവും ഏറ്റെടുത്തു കഴിഞ്ഞു. തല അജിത്ത് ന്റെ മകളായും, എക്കാലത്തെയും താരസുന്ദരി നയൻ താരയുടെ മകളയും സ്‌ക്രീനിൽ നിറഞ്ഞാടിയ കുട്ടി അനിഖ തമിഴ് മലയാളം സിനിമ ലോകത്തിലെ ഒട്ടുമിക്ക വമ്പൻ തരങ്ങളോടൊപ്പവും അഭിനിയിച്ചു,.. മലപ്പുറം മഞ്ചേരിയിൽ 2004 നവംബർ 27 ന് ജനിച്ച കുട്ടി താരം ഇപ്പോൾ മധുര പതിനേഴിലേക്ക് കടന്നിരിക്കുകയാണ്.

കുട്ടി താരത്തിൽ നിന്നും നായിക പരിവേഷ പദവി അലങ്കരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ വീഡിയോകളും ചിത്രങ്ങളും ആരാധകാരുമായി പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റ പോസ്റ്റുകൾ എല്ലാം എപ്പോഴും ആരാധകർ ഇഷ്ടത്തോടെ സ്വീകരിക്കാറുമുണ്ട് അഭിനയ മികവ് തന്നെയാണ് അനിഖയെ വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. തമിഴിൽ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനിഖ കാഴ്ചവെച്ചത്. മലയാളത്തിൽ, അഞ്ചു സുന്ദരികൾ, ദ ഗ്രേറ്റ് ഫാദർ, ഭാസ്ക്കർ ദ റാസ്ക്കൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അനിഖ കൈയടി നേടി.

ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അനിഖ സുരേന്ദ്രൻ. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെ എന്നാണ് അനിഖ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അനിഖയുടെ വാക്കുകൾ ഇങ്ങനെ, സൗന്ദര്യം കൂടാൻ വേണ്ടി ഇലക്കറികളും ചീരയിലയും മുരിങ്ങയിലയും സാലഡുമൊക്കെ കഴിക്കും. ഇതൊക്കെ സൗന്ദര്യ വർദ്ധനവിന് സഹായിക്കുമെന്ന് അമ്മയാണ് പറഞ്ഞു തന്നത്. പാലിൽ ഹോർലിക്സിട്ടാണ് കുടിക്കുന്നത്. കൂടാതെ മുട്ടയും തൈരും കഴിക്കും. ബദാമും ഡ്രൈ ഫ്രൂട്ട്സും എള്ളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചോറിന്റെ അളവ് പരമാവധി കുറയ്ക്കും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം അധികം കഴിക്കാറില്ല. എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാറുണ്ട് എന്നാണ് താരം പറയുന്നത്

ക്യൂൻ എന്ന വെബ് സീരീസാണ് ഒടുവിൽ അനിഖ അഭിനയിച്ച് പുറത്തിറങ്ങിയത്. മാമനിതൻ എന്ന തമിഴ് ചിത്രവും അനിഖയുടേതായി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. സീനു രാമസ്വാമി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. ഗായത്രിയാണ് നായിക.