പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് അനിഖ സുരേന്ദ്രൻ. ബാലതാരമായാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. നിരവധി താരങ്ങളെ ആണ് താരം ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കിയത്. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ മൈ ഡാർലിംഗ്. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ വെച്ച് നടൻ മമ്മൂട്ടിയെ കുറിച്ച് അനിഖ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ കാര്യം ചർച്ച ആയിരിക്കുകയും ആണ്.
സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബോഡി ഷെമിങ് തമാശയും മമ്മൂട്ടിയും. തന്റെ പുതിയ ചിത്രത്തിന്റെ (ഓ മൈ ഡാർലിംഗ്) പ്രൊമോഷൻ വേളയിൽ അനിഘ പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിന് ആധാരം.. ഗ്രേറ്റ് ഫാദർ ന്റെ ലൊക്കേഷനിൽ മമ്മൂട്ടി അനിഘയെ കളിയാക്കാറുണ്ട് എന്നാണ് വളരെ തമാശ രൂപത്തിൽ അനിഘ പറഞ്ഞത്.
‘നിന്റെ അച്ഛന്റെ കഷണ്ടി നിനക്കും ഉണ്ടോ ” “നിന്റെ പല്ലിന്റെ ഓർഡർ ഒന്നും ശരിയല്ലല്ലോ അതൊക്കെ പോയി ശെരിയാക്ക് അയ്യേ.” ഇങ്ങനെ ഒക്കെ പറഞ്ഞു ബാല താരമായ അനിഘയെ മമ്മൂട്ടി കളിയാക്കാറുണ്ട് എന്നാണ് അനിഘ പറഞ്ഞത്.. ഇതൊന്നും പൊളിറ്റിക്കലി അത്ര കറക്റ്റ് ആയ തമാശകളാണോ എന്ന് സംശയിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.
ചെറിയ പിള്ളേരോട് അച്ഛന്റെ കഷണ്ടി നിനക്കും കിട്ടിയോ എന്ന് ചോദിക്കാൻ കുറച്ചൊന്നും നിലവാരം പോരാ. ഇനിയും തെയ്ച്ചാൽ ഇനിയും മിനിങ്ങും കെട്ടോ. ഇക്കാച്ചി അപ്ഡേറ്റഡ് ആണ് ഗുയ്സ്, മമ്മൂട്ടി ചെയ്യുന്ന ബോഡി ഷൈമിംഗ് വരെ ലാലേട്ടന്റെ കാര്യം വച്ച് നോർമലൈസ് ചെയ്യുന്ന എത്രയെത്ര. അങ്ങനെ തന്നെ ഇനിയും മിനുങ്ങാനുണ്ട്, 72 വയസായ ഒരാളെ സംബന്ധിച്ച് ഇതൊക്കെ വാർദ്ധക്യ സഹജമായ ഒന്നാണ് ഇതിനെയൊക്കെ പൊക്കിപ്പിടിച്ച് വാർത്തയാക്കുന്നതാണ് ഊളത്തരം.
മൈൻഡ്‌ൽ ഇരുന്നത് കൊണ്ട് പോയി പല്ലിൽ കമ്പി ഇട്ട് ശരിയാക്കി ഇപ്പോൾ നായിക ആയി വന്നിരുന്നു ഇന്റർവ്യൂ ചെയ്യുന്നു, ആ പെൺകുട്ടിയുടെ ഇന്റർവ്യൂ ശ്രദ്ധിച്ചു കേൾക്കു. പറയുന്ന കാര്യം എല്ലാം പൂർത്തീകരിക്കില്ല അങ്ങും ഇങ്ങും തൊടാത്ത രീതിയിൽ മുറി ഇംഗ്ലീഷ് കലർത്തി നമ്മൾ നേരിട്ട് കേട്ടില്ലല്ലോ പറഞ്ഞത്. പറഞ്ഞ കാര്യം വച്ചു നോക്കിയാൽ പല്ലിൽ കമ്പി ഇടാൻ പറഞ്ഞു ഉപദേശിച്ചു. അത് നല്ലത് അല്ലെ. തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.