ഫാഷൻ എന്ന പേരിൽ എന്തും കാണിക്കാൻ താൻ തയാറല്ല


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനിഖ. ബാലതാരമായി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രം മുതൽ തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിഖ അജിത്തിനൊപ്പം എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ തമിഴ് നാട്ടിൽ ശ്രദ്ധ നേടിയിരുന്നു.

ബാലതാരമായി എത്തിയത് ആണെങ്കിലും ഇപ്പോൾ നായികയായി അരങ്ങേറാൻ പോകുകയാണ് താരം. ബുട്ട ബമ്മ എന്ന തെലുങ് സിനിമയിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അനിഖ ഇത്ര വളർന്നോ എന്നാണ് താരം നായികയായി അരങ്ങേറ്റം നടത്തിയ വാർത്ത അറിഞ്ഞപ്പോൾ പ്രേക്ഷകർ പ്രതികരിച്ചത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ഫാഷനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫാഷൻ എന്ന പേരിൽ എന്തും കാണിക്കാൻ താൻ തയാറല്ല എന്നാണ് അനിഖ പറയുന്നത്. പൊതുവെ തനിക്ക് ഫാഷനിൽ അധികം പരീക്ഷണം നടത്തുന്നത് ഇഷ്ട്ടമല്ല എന്നും ഈ അടുത്തിടെ മുതൽ ആണ് താൻ അൽപ്പമെങ്കിലും ഒക്കെ പരീക്ഷണങ്ങൾ തുടങ്ങിയത് എന്നും അനിഖ പറയുന്നു.

മാത്രമല്ല, തനിക്ക് സ്കിൻ അധികം പുറത്ത് കാണുന്നത് പൊതുവെ ഇഷ്ട്ടമുള്ള കാര്യം അല്ല എന്നും എന്ന് കരുതി അങ്ങനെ കാണുന്നത് ഇഷ്ടമുള്ളവർ പ്രശ്നക്കാർ ആണ് എന്നല്ല താൻ പറയുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ചിലർക്ക് നല്ല ശരീരം ഉണ്ട് അത് എന്ത് കൊണ്ട് പുറത്ത് കാണിച്ചുകൂടാ എന്ന് പറയുന്നവർ ഉണ്ട്. അത് അവരുടെ ചോയ്‌സ് ആണ്. ഞാൻ എന്റെ പേഴ്‌സണൽ കാര്യമാണ് പറഞ്ഞത്.

കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ മാത്രമേ താൻ ധരിക്കാറുള്ളു എന്നും ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ആണെങ്കില് പോലും തനിക് കംഫർട്ടബിൾ അല്ലെങ്കിൽ ആ വസ്ത്രം വേണ്ട എന്ന് വെയ്ക്കുമെന്നും താരം പറയുന്നു. മാത്രമല്ല, ഫാഷൻ എന്ന പേരിൽ കംഫർട്ടബിൾ അല്ലാത്ത വസ്ത്രങ്ങൾ ഇട്ടു കൊണ്ട് നടക്കുന്നതും തനിക്ക് താൽപ്പര്യം ഇല്ലാത്ത കാര്യങ്ങളിൽ ഒന്നാണ് എന്നുമാണ് അനിഖ പറഞ്ഞത്.