മോഹൻലാലിനെ വെച്ച് റീച്ച് കൂട്ടാൻ നടക്കുന്നു, കമെന്റിനു മറുപടിയുമായി അനീഷ് ഉപാസന

മലയാള സിനിമയുടെ താരരാജാവ് ആണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരം ഇതിനോടകം നൂറു കണക്കിന് ചിത്രങ്ങളിൽ ആണ് അഭിനയിച്ച് കഴിഞ്ഞത്. പ്രേക്ഷകരെ ചിരിപ്പിക്കാനും അത് പോലെ തന്നെ കരയിപ്പിക്കാനും കഴിവുള്ള താരത്തിന്റെ അഭിനയം കണ്ടു ആരാധകർ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ വളരെ  പ്രധാനപ്പെട്ട ഒരു ചിത്രം ആയിരുന്നു സദയം. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, നെടിമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വൻ താരനിര തന്നെ അണിനിരന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആ ചിത്രം കാണുമ്പോൾ കണ്ണ് നിറയാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാൻ കഴിയില്ല. അംഗനനെ മോഹൻലാൽ എന്ന നടന് മാത്രം അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങൾ ആണ് താരം ഈ കാലത്തിനുള്ളിൽ മലയാളികൾക്ക് സമ്മാനിച്ചത്. ഒരു നോട്ടത്തിൽ കൂടി പ്രേക്ഷകരെ കരയിപ്പിക്കാൻ മോഹൻലാലിന് ഉള്ള കഴിവ് അപാരം ആണ്. ഇമോഷണൽ സീനുകൾ മനോഹരമാക്കുന്നതിൽ മോഹൻലാലിനോളം കഴിവുള്ള മറ്റൊരു താരവും ഇല്ല എന്ന് പറയാം.

ഇപ്പോഴിതാ മോഹൻലാലിൻറെ ചിത്രം പങ്കുവെച്ച സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയ്ക്ക് ലഭിച്ച ഒരു കമെന്റ് പങ്കുവെച്ച് കൊണ്ട് അനീഷ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച പോസ്റ്റിനു വന്ന കമെന്റ് ഇങ്ങനെ, ‘താൻ മോഹൻലാലിനെ വിട്ട്, വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്, ഇത് അങ്ങേരെ വെച്ച് റീച് കൂട്ടാൻ നടക്കുന്നു’ എന്നാണ് കമെന്റ് വന്നത്. ഈ കമെന്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്താണ് അനീഷ് തന്റെ മറുപടി അറിയിച്ചത്. ‘ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല..പക്ഷേ ഞാനൊരു മികച്ച ലാൽ സാർ ഫാനാണ്. എന്റെ ഫോട്ടോഗ്രാഫി സ്കിൽ തെളിയിച്ചത് ലാൽ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച് ..അതുണ്ടാവും ..കാരണം ഫ്രെമിൽ ലാൽ സാർ ആണ് ..അല്ലാതെ പ്രസാദേട്ടൻ അല്ല’ എന്നുമാണ് അനീഷ് നൽകിയ മറുപടി. നിരവധി പേരാണ് അനീഷിന്റെ പോസ്റ്റിനു കമെന്റുമായി എത്തിയത്.

വിമർശനങ്ങൾ ആരോഗ്യ പരമായിരിക്കണം. കേരളം കണ്ട ഏറ്റവും മികച്ച ഫോട്ടോഗ്രാഫറിൽ ഒരാളാണ് ശ്രീ. അനീഷ് ഉപാസന. കേവലം മോഹൻലാൽ ചിത്രങ്ങൾ മാത്രം എടുത്തിട്ടല്ല അനീഷ് ഉപാസന കഴിവ് തെളിയിച്ചത്. അദ്ദേഹത്തിൻ്റെ പ്രൊഫൈൽ പരിശോധിച്ചാൽ അത് മനസ്സിലാവും, മോഹൻലാലിനെ ഒന്നു നേരിട്ട് കാണാൻ പറ്റാത്ത, നിങ്ങളുടെ തൊട്ട് അടുത്തു നിൽക്കുന്ന ഏതോ ഒരു അസൂയ മുഴുത്തു പൊട്ടി ചാകാറായ ഒരുത്തൻ ആണ് ഈ ഫേക്ക് ഐഡിയിൽ ഉള്ളത് എന്നു എടുത്തു പറയേണ്ടല്ലോ. പാവത്തിന് ഇതേ ഉള്ളൂ ഒരു മാർഗം. പൂ പ്രൊഫൈൽ പിക് ഇട്ട ഈ ചേട്ടൻ ആരാണ് എന്നു നമുക്ക് അറിയാം എപ്പോഴേ കണ്ടു പിടിച്ചു. ചൊറിയാൻ വന്നപ്പോൾ ചേട്ടൻ സ്ഥലം നോക്കിയില്ല അല്ലെ, പോയി പണി നോക്കാൻ പറയടാ….. നിനക്ക് ഇഷ്ടമുള്ള ഫോട്ടോസുകൾ നീ എടുക്കൂ…. ആർക്കാണ് ഇത്ര വലിയ ചൊറിച്ചിൽ… കട്ട അസൂയ… ധൈര്യമായി മുന്നോട്ടു പോകാം ഞങ്ങൾ ഉണ്ട് തുടങ്ങിയ നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.

Leave a Comment