ടോവിനോ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല

മലയാള സിനിമയിലെ പുതു തലമുറയിലെ നടന്മാരിൽ ശ്രദ്ധ നേടിയ താരമാണ് അനീഷ് ഗോപാൽ. ചെറിയ വേഷങ്ങളിൽ ആണ് അനീഷ് എത്തുന്നത് എങ്കിൽ പോലും ആ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സ്വാഭാവികമായ അഭിനയം ആണ് താരത്തിന് വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പലപ്പോഴും സ്വാഭാവികമായ താരത്തിന്റെ അഭിനയം രംഗങ്ങൾ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട്. അനീഷിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് ടോവിനോ തോമസ്. ഇരുവരും ഒന്നിച്ച് തീവണ്ടി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.ഇപ്പോൾ ഒരു അഭിമുഖത്തിൽ അനീഷ് ടോവിനോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

അനീഷിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും ടോവിനോയും വർഷങ്ങൾ കൊണ്ട് അടുത്തറിയാവുന്ന വ്യക്തികൾ ആണ്. നല്ല സൗഹൃദത്തിലും ആണ് ഞങ്ങൾ. ടോവിനോയെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ടെന്നും താരം പറയുന്നു. ഏതെങ്കിലും ഒരു അനുഭവം പറയാമോ എന്ന് അവതാരികയുടെ ചോദ്യത്തിന് പറയാം എന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് ഒരു സംഭവം വിവരിക്കുന്നത്. അനീഷ് പറഞ്ഞത് ഇങ്ങനെ, ഒരിക്കൽ എനിക്ക് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് വന്നു. അന്ന് പണം ഒപ്പിക്കാൻ വേണ്ടി ഞാൻ കുറച്ച് കഷ്ട്ടപെട്ടു. അങ്ങനെ ആണ് എന്റെ ഒരു സുഹൃത്ത് ടോവിനോയോട് ചോദിച്ച് നോക്ക് എന്ന് പറയുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും എന്റെ മനസ്സിൽ ഒരു അകലം ഉണ്ടായിരുന്നു. കാരണം അവൻ ഓരോ ദിവസം കഴിയും തോറും മലയാള സിനിമയിൽ ഇങ്ങനെ പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുകയല്ലേ. അപ്പോൾ നമ്മളുമായുള്ള സൗഹൃദം ഒക്കെ അവനു ഒരു ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ.

എന്തായാലും ടോവിനോയെ കാണാൻ ഞാൻ തീരുമാനിച്ചു. അന്ന് വൈറസ് ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ലൊക്കേഷനിൽ അവനെ കാണാൻ ചെന്ന്. അവൻ വളരെ ഓപ്പൺ ആയിട്ട് ആണ് എന്നോട് സംസാരിച്ചത്. വീട് ഇവിടെ അടുത്താണെന്നും ഒന്ന് കാണാൻ വേണ്ടി വന്നതാണെന്നും ഒക്കെ ഞാൻ ടോവിനോയോട് പറഞ്ഞു. അതിനെന്താ ചേട്ടാ വാ എന്ന് പറഞ്ഞു ടോവിനോ ഞങ്ങളെ കാരവാനിലേക്ക് കൊണ്ട് പോകുകയും കാരവാനിൽ ചെന്നപ്പോൾ ചേട്ടൻ ഇവിടെ ഇരിക്ക്, ഒന്ന് ചാടി നോക്കിയേ, കൊള്ളാമോ എന്നൊക്കെ എന്നോട് ചോദിച്ചു. ഒരു താര ജാടയും ഇല്ലാതെ ആണ് ടോവിനോ സംസാരിച്ചത്. സത്യത്തിൽ ടോവിനോയോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ വന്ന കാര്യം ചോദിക്കാൻ മറന്നു എന്നതാണു സത്യം. തിരിച്ച് ഞാൻ പോയപ്പോൾ ആണ് വന്ന കാര്യം മറന്നല്ലോ എന്ന് ഓർത്തത്. അങ്ങനെ ഞാൻ ടോവിനോയെ വിളിച്ച് കാര്യം പറഞ്ഞു. എന്താ ചേട്ടാ ഇത്? ഇതിനു വേണ്ടിയാണോ നിങ്ങൾ ഇവിടെ വരെ വന്നത്, ഇതിനൊക്കെ ഒന്ന് ഫോൺ വിളിച്ചാൽ മതിയായിരുന്നല്ലോ എന്ന് പറഞ്ഞു ടോവിനോ ഫോൺ വെച്ച്. ഞാൻ നോക്കിയപ്പോൾ എനിക്ക് ആവശ്യമുള്ള പണം എന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട്. സത്യത്തിൽ അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി എന്നും അനീഷ് പറഞ്ഞു.