രാജുവേട്ടൻ സെറ്റിലേക്ക് എത്തിയാൽ പിന്നെ അവിടെ ഈച്ച പോലും അനങ്ങില്ല

ഇന്നത്തെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അനീഷ് ഗോപാൽ. മലയാള സിനിമയിലെ പുതു തലമുറയിലെ നടന്മാരിൽ ശ്രദ്ധ നേടിയ താരമാണ് അനീഷ് ഗോപാൽ. ചെറിയ വേഷങ്ങളിൽ ആണ് അനീഷ് എത്തുന്നത് എങ്കിൽ പോലും ആ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സ്വാഭാവികമായ അഭിനയം ആണ് താരത്തിന് വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പലപ്പോഴും സ്വാഭാവികമായ താരത്തിന്റെ അഭിനയം രംഗങ്ങൾ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട്. പ്രിത്വിരാജിനൊപ്പം അഭിനയിച്ച ഭ്രമം ആണ് അനീഷിന്റെ ഏറ്റവും പുതിയ ചിത്രം. ഓടിടി റിലീസ് ആയ ചിത്രം മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്നും സ്വന്തമാക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് അനീഷ് എത്തുന്നതും. എന്നാൽ ചിത്രത്തിന്റെ അവസാനത്തിൽ വെച്ച് അനീഷിന്റെ കഥാപാത്രം കൊല്ലപ്പെടുന്നത് പ്രേക്ഷകർക്ക് കുറച്ചെങ്കിലും നൊമ്പരം ഉണ്ടാക്കുന്നതാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭ്രമം എന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറയുകയാണ് അനീഷ് ഗോപാൽ. അനീഷിന്റെ വാക്കുകൾ ഇങ്ങനെ, രാജുവേട്ടൻ സിനിമയുടെ സെറ്റിലേക്ക് വരുകയാണെങ്കിൽ അവിടെ നിന്ന് കാരവാനിൽ നിന്ന് ഇറങ്ങിയാൽ തന്നെ നമുക്ക് അത് അറിയാൻ കഴിയും. കാരണം അപ്പോൾ സെറ്റ് മുഴുവൻ സൈലന്റ് ആയിരിക്കും. അവിടെ അപ്പോൾ ഒരു ഈച്ച വന്നാൽ പോലും അറിയാൻ പറ്റും. അപ്പോഴേ എനിക്ക് മനസ്സിലാകും രാജുവേട്ടൻ വരുന്നുണ്ടെന്നു. രാജുവേട്ടന് അങ്ങനെ നമ്മൾ അദ്ദേഹത്തെ ഓവർ റെസ്പെക്റ്റ് ചെയ്യുന്നത് ഒന്നും ഇഷ്ടമില്ലാത്ത ഒരാൾ ആണെന്ന് ഇനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം വരുമ്പോൾ തന്നെ എഴുനേറ്റ് നിന്ന് ഇങ്ങനെ ഭവ്യത കാണിക്കുന്നത് ഒന്നും അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

നമ്മൾ നമ്മളായിട്ട് തന്നെ നിന്ന് കഴിഞ്ഞാൽ പുള്ളിക്ക് അതായിരിക്കും കുറച്ച് കൂടെ ഇഷ്ടപ്പെടുക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതൊക്കെ ദൂരെ നിന്ന് നോക്കിയപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ ആണെന്നും അനീഷ് പറയുന്നു. പുള്ളിയുടെ ചിന്ത എന്ന് വെച്ചാൽ മലയാള സിനിമയെ എങ്ങനെ ഉയർത്തി ഇന്ത്യൻ സിനിമയിലേക്ക് എത്തിക്കാം എന്നത് ആണെന്നും എനിക്ക് അദ്ദേഹത്തെ കുറച്ച് നിരീക്ഷിച്ചപ്പോൾ തോന്നിയ കാര്യം ആണെന്നും അനീഷ് ഗോപാൽ പറഞ്ഞു.