കലങ്കാരി ഷർട്ടിൽ അതിമനോഹരിയായി അനശ്വര, കമെന്റുമായി ആരാധകർ

ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ, സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര തന്റെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷർട്ടും അതിനൊപ്പം മാലയും ഒപ്പം ഒരു പൊട്ടും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് താരം ഈതവണ എത്തിയിരിക്കുന്നത്, എന്നാൽ ഷർട്ടിന്റെ കഴുത്ത് അല്പം ഇറങ്ങിയതാണ്, അത് ചില ഓൺലൈൻ ആങ്ങളമാരെ ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്, അത്കൊണ്ട്ത ന്നെ ഒരു ഷാൾ കൂടി ഇടമായിരുന്നു എന്ന കമെന്റുകൾ ചിത്രത്തിന് അധികമായും വരുന്നുണ്ട്.

ബാലതാരമായി എത്തി മലയാള സിനിമയില്‍ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകള്‍ കഥാപാത്രമായിട്ടായിരുന്നു തുടക്കം. അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അവിയല്‍’ ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യും.

അനശ്വര രാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ‘മൈക്ക്’ ആണ്. വിഷ്‍‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘മൈക്കി’ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ ‘മൈക്ക്’ ജോണ്‍ അബ്രഹാം ആണ് ചിത്രം നിര്‍മിക്കുന്നത്. ‘വിക്കി ഡോണർ’, ‘മദ്രാസ് കഫെ’, ‘പരമാണു’, ‘ബത്‌ല ഹൗസ്’ തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രം