മുംബൈയിൽ സുഹൃത്തിനൊപ്പം അടിച്ച് പൊളിച്ച് അനശ്വര, ചിത്രങ്ങൾ പങ്കുവെച്ച് താരം

പുതുമുഖ നടിമാരിൽ ഏറെ ജനശ്രദ്ധ നേടിയാണ് താരമാണ് അനശ്വര രാജൻ, സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ മുംബൈയിൽ തന്റെ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരം, മുംബയിൽ നിന്നുള്ള ചിത്രങ്ങളും അനശ്വര പങ്കുവെച്ചിട്ടുണ്ട്, ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ മികച്ച പ്രതികാരമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്, ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ ലുക്കിൽ ആണ് അനശ്വര എത്തിയിരിക്കുന്നത്.

നടി മഞ്ജു വാര്യർ നായികയായ ‘ഉദാഹരണം സുജാത’യിൽ മഞ്ജുവിനൊപ്പം തകർപ്പൻ പ്രകടനം കാഴ്ച വെച്ചാണ് അനശ്വര രാജൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ കീർത്തി എന്ന കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം ‘ആദ്യരാത്രി’, ‘വാങ്ക്’ സിനിമകളിലെ പ്രകടനവും ഏറെ ച‍ർച്ചയാവുകയുണ്ടായി. ‘സൂപ്പർ ശരണ്യ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിലെത്തിയയാളാണ് അനശ്വര. അടുത്തിടെ ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള സിനിമയായ മൈക്ക് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ ലോഞ്ച് ചടങ്ങിൽ അനശ്വര രാജൻ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. പുതുമുഖ താരം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ കിടിലൻ മേക്കോവറിലാണ് അനശ്വരയെത്തുന്നത്.

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും താരം അടുത്തിടെ പറഞ്ഞിരുന്നു, കുട്ടിക്കാലത്താണ് ആദ്യ പ്രണയം. അടുത്ത കൂട്ടുകാരനോടാണ് എനിക്ക് പ്രണയം തോന്നിയത്. അന്ന് മീശമാധവൻ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നൽ വന്നത്. ഞാൻ വീട്ടിൽ പറഞ്ഞു, ഇതാണെന്റെ ചെക്കൻ എന്ന്. അവർക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോൾ എനിക്കുമതൊരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറേക്കഴിഞ്ഞ് യഥാർഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്കു വന്നുപോയി. എന്നാണ് താരം പറഞ്ഞത്.