ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ചിത്രത്തിൽ നായികയായി എത്തുന്നത് അനശ്വര രാജൻ, സന്തോഷം പങ്കുവെച്ച് താരം

ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കെെയ്യടി നേടി. അനശ്വരയും മാത്യൂസ് തോമസും തമ്മിലുള്ള കെമിസ്ട്രിയും കെെയ്യടി നേടി.കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു.

ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. അനശ്വരയുടെ ആദ്യ സിനിമ ഉദാഹരണം സുജാത ആയിരുന്നു. 2017-ൽ റിലീസായ ഉദാഹരണം സുജാതയിൽ മഞ്ജുവാരിയറുടെ മകളായിട്ടാണ് അനശ്വര അഭിനയിച്ചത്. ഉദാഹരണം സുജാതയ്ക്കു ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം. അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വര രാജന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.

തമിഴ് സിനിമയായ റാങ്കി യിൽ അനശ്വ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ സന്തോഷം അറിയിച്ചിരിക്കുകയാണ് താരം, ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയിലെ നായികയാണ് ഒരുങ്ങുകയാണ് താരം, പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന അകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഞങ്ങളുടെ ആദ്യ മലയാള ചിത്രം മൈക്ക്. സംവിധാനം വിഷ്ണു ശിവപ്രസാദ്. രഞ്ജിത്ത് സജീവും അനശ്വര രാജനും അഭിനയിക്കുന്നു’ എന്നാണ് ജോൺ എബ്രഹാം തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒക്ടോബർ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, മൈസൂരിൽ ആണ് ഷൂട്ടിംഗ്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിക് അക്ബർ അലി തിരക്കഥ രചിച്ചിരിക്കുന്നു. വിവേക് ​​ഹർഷൻ എഡിറ്ററാണ്. സംഗീതം നൽകിയിരിക്കുന്നത് രാധൻ

Leave a Comment