ഇതൊന്നും പ്ലാസ്റ്റിക് സർജറി അല്ല ഞാൻ വളർന്നതാണ്, അതൊന്നു മനസിലാക്കൂ

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അനശ്വര, ഇപ്പോൾ താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഒരു സ്റ്റാർ ആയിക്കഴിഞ്ഞാൽ നമ്മുടെ പ്രൈവസി പോകും എന്നാണ് അനശ്വര പറയുന്നത്. പലരെയും തെറിവിളിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്, വാഹനം ഓടിച്ച് പോകുന്ന സമയത്താണ് അത് കൂടുതലായും സംഭവിക്കുന്നത്, നമ്മൾ ഓവർടേക്ക് ചെയ്തു പോയാൽ അത് ഒരു പെണ്ണാണ് എന്ന് കാണുമ്പൊൾ അനാവശ്യമായി ആളുകൾ സംസാരിച്ച് കൊണ്ട് വരും. അപ്പോഴാണ് ദേഷ്യം വരുന്നത് എന്നാണ് താരം പറയുന്നത്. ഞാൻ ഇതുവരെ ഇഷ്ടമല്ലാത്ത സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല, എന്നാൽ സ്റ്റാർ ആയിക്കഴിഞ്ഞാൽ നമ്മുടെ പ്രൈവസിയെ അത് ബാധിക്കും.

റിയൽ ലൈഫിലും അഭിനയിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്, ഞാൻ മുടി മുറിച്ചപ്പോൾ പലരും ചോദിച്ചു എന്തിനാണ് മുടി മുറിച്ചത്, ആകെ അങ്ങ് കോലം കെട്ടു പോയല്ലോ എന്നൊക്കെ, ഇതൊക്കെ നമ്മുടെ പ്രൈവസിയെ ബാധിക്കുന്ന കാര്യങ്ങൾ ആണ്, ഓൺലൈൻ ആങ്ങളമാരുടെ കമെന്റുകൾ കാണുമ്പൊൾ നന്നായി ദേഷ്യം വരാറുണ്ട്. നേരത്തെ ​ബോഡി ഷെയ്മിങ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്നു.  അടുത്തിടെ വാർത്തകൾ വന്നിരുന്നു ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്നൊക്കെ, ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല, ഞാൻ വളർന്നതാണ്, അതൊന്നു മനസിലാക്കൂ എന്നാണ് അനശ്വര പറയുന്നത്. പിന്നെ എന്റെ മേക്കപ്പ് ഡ്രസിങ് അതിലും ഞാൻ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്

ഉദാഹരണം സുജാത എന്ന 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. തനിക്ക് നേരെയുണ്ടായ സൈബർ അതിക്രങ്ങളിൽ പതറാതെ ഉറച്ച നിലപാടെടുത്ത് മറുപടി നൽകിയ നടി കൂടിയാണ് അനശ്വര. ചുരുങ്ങിയ സമയത്തിനുള്ളിൽ അനശ്വര മലയാളസിനിമാ മേഖലയിൽ തൻറേതായ സ്ഥാനം നേടി.